Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightഉയർത്തിയത്​ 501 കിലോ,...

ഉയർത്തിയത്​ 501 കിലോ, ഡെ​ഡ്​​​ലി​ഫ്​​റ്റി​ൽ ലോ​ക​റെ​ക്കോ​ഡ്​ കു​റി​ച്ച്​ ഐ​സ്​​ല​ൻ​ഡ്​ സ്​​ട്രോ​ങ്​​മാ​ൻ

text_fields
bookmark_border
ഉയർത്തിയത്​ 501 കിലോ, ഡെ​ഡ്​​​ലി​ഫ്​​റ്റി​ൽ  ലോ​ക​റെ​ക്കോ​ഡ്​ കു​റി​ച്ച്​  ഐ​സ്​​ല​ൻ​ഡ്​ സ്​​ട്രോ​ങ്​​മാ​ൻ
cancel

റെ​യ്​​ക​വി​ക്​ (​ഐ​സ്​​ല​ൻ​ഡ്): ഭാ​ര​മു​യ​ർ​ത്തു​ന്ന​തി​ലെ മ​ര​ണ​ക്ക​ളി​യാ​ണ്​ ‘ഡെ​ഡ്​​ലി​ഫ്​​റ്റ്​’. പേ​ര്​ സൂ​ചി​പ്പി​ക്കു​​േ​മ്പാ​ലെ​ത​ന്നെ ചോ​ര​ചി​ന്തു​ന്ന ഭാ​രോ​ദ്വ​ഹ​നം. ക്വി​ൻ​റ​ൽ ക​ണ​ക്കി​ന്​ ഭാ​ര​മു​യ​ർ​ത്തു​േ​മ്പാ​ൾ മൂ​ക്കി​ലൂ​ടെ​യും ക​ണ്ണി​ലൂ​ടെ​യു​മെ​ല്ലാം ചോ​ര​ചി​ന്തു​ന്ന​ത്​ പ​തി​വ്​ കാ​ഴ്​​ച​യാ​ണ്. 

കോ​വി​ഡ്​ കാ​ര​ണം ക​ളി​യും മ​ത്സ​ര​വു​മെ​ല്ലാം ലോ​ക്​​ഡൗ​ണി​ലാ​യ​പ്പോ​ൾ ഐ​സ്​​ല​ൻ​ഡി​ൽ​നി​ന്നും ​ഡെ​ഡ്​​ലി​ഫ്​​റ്റി​ൽ റെ​ക്കോ​ഡ്​ കു​റി​ച്ചി​രി​ക്കു​ക​യാ​ണ്​ സ്​​ട്രോ​ങ്​​മാ​ൻ ​ജൂ​ലി​യ​സ്​ ബ്യോ​ൺ​സ​ൺ. വെ​യ്​​റ്റ്​​ലി​ഫ്​​റ്റും, പ​വ​ർ​ലി​ഫ്​​റ്റും പോ​ലെ ഡെ​ഡ്​​ലി​ഫ്​​റ്റ്​ പ​രി​ചി​ത​മ​ല്ലെ​ങ്കി​ലും ഭാ​ര​മു​യ​ർ​ത്തി​യ ബ്യോ​ൺ​സ​ൺ ആ​രാ​ധ​ക​ർ​ക്ക്​ സു​പ​രി​ചി​ത​നാ​ണ്. എ​ച്ച്.​ബി.​ഒ ചാ​ന​ലി​ലെ ജ​ന​പ്രി​യ സീ​രീ​സാ​യ ഗെ​യിം ഓ​ൺ ത്രോ​ൺ​സ്​ ഉ​ൾ​പ്പെ​ടെ പ​ര​മ്പ​ര​ക​ളി​ലൂ​ടെ പ്ര​ശ​സ്​​ത​നാ​യ സ്​​ട്രോ​ങ്​​മാ​ൻ.

ക​ഴി​ഞ്ഞ ദി​വ​സം ഐ​സ്​​ല​ൻ​ഡി​ലെ സ്വ​ന്തം ജിം​നേ​ഷ്യ​ത്തി​ലാ​യി​രു​ന്നു ​ജൂ​ലി​യ​സ്​ ബ്യോ​ൺ​സ​ണി​​െൻറ ലോ​ക​റെ​​ക്കോ​ഡ്​ പ്ര​ക​ട​നം. നി​ന്ന നി​ൽ​പ്പി​ൽ 501 കി​ലോ (1,104 പൗ​ണ്ട്) അ​ര​ക്കെ​​ട്ടോ​ളം ഉ​യ​ർ​ത്തി​യാ​ണ്​ 31കാ​ര​ൻ അ​പൂ​ർ​വ ലോ​ക​റെ​ക്കോ​ഡ്​ കു​റി​ച്ച​ത്. 2016ൽ ​ബ്രി​ട്ട​​െൻറ എ​ട്ടി ഹാ​ൾ ഉ​യ​ർ​ത്തി​യ 500 കി​ലോ എ​ന്ന റെ​ക്കോ​ഡാ​ണ്​ ബ്യോ​ൺ മ​റി​ക​ട​ന്ന​ത്. പ്ര​ക​ട​നം ഇ.​എ​സ്.​പി.​എ​ൻ ത​ത്സ​മ​യം സം​പ്രേ​ക്ഷ​ണം ചെ​യ്​​തു.​ ബ്യോ​ൺ​സ​ൺ ഡെ​ഡ്​​ലി​ഫ്​​റ്റി​ൽ മ​ത്സ​രി​ക്കാ​റി​ല്ലെ​ങ്കി​ലും ഒ​ഫീ​ഷ്യ​ൽ മാ​ഗ​ന​സ്​ മാ​ർ​ഗ​ന​സി​​െൻറ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു റെ​ക്കോ​ഡ്​ പ്ര​ക​ട​നം. ആ​ഴ്​​ച​ക​ളാ​യി നീ​ണ്ട ത​യാ​റെ​ടു​പ്പി​ൽ 420, 460 കി​ലോ ഭാ​രം ഇ​ദ്ദേ​ഹം ഉ​യ​ർ​ത്തി​യി​രു​ന്നു. 

‘സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ക്കാ​ൻ വാ​ക്കു​ക​ളി​ല്ല. ആ​ഗ്ര​ഹി​ച്ച​തു​പോ​ലെ എ​ല്ലാം ഭം​ഗി​യാ​യി ന​ട​ന്നു. ശ​രി​ക്കും ച​ന്ദ്ര​നും മു​ക​ളി​ലെ​ത്തി​യ പോ​ലെ. കൂ​ടു​ത​ൽ ഉ​യ​ർ​ത്താ​ൻ ക​ഴി​യു​മാ​യി​രു​ന്നു. എ​ന്നാ​ൽ, ഇ​തു​​കൊ​ണ്ട്​ ഞാ​ൻ സ​ന്തോ​ഷ​വാ​നാ​ണ്​’ -ബ്യോ​ൺ​സ​ൺ പ​റ​ഞ്ഞു. പി​ന്തു​ണ​ച്ച​വ​ർ​ക്ക്​ ന​ന്ദി പ​റ​ഞ്ഞ ബ്യോ​ൺ, ​​ത​ക​ർ​ക്ക​പ്പെ​ട്ട റെ​ക്കോ​ഡി​നു​ട​മ എ​ഡ്​​ഡി​യെ വെ​ല്ലു​വി​ളി​ക്കാ​നും മ​റ​ന്നി​ല്ല. 
2010 മു​ത​ൽ ഐ​സ്​​ല​ൻ​ഡ്​ സ്​​ട്രോ​ങ്​​മാ​ൻ പ​ട്ട​ണ​മ​ണി​യു​ന്ന ആ​റ​ടി ഒ​മ്പ​ത്​ ഇ​ഞ്ചു​കാ​ര​ൻ 2018ൽ ​ലോ​ക​ചാ​മ്പ്യ​നു​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം മൂ​ന്നാ​മ​താ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:weight liftingmalayalam newssports news
News Summary - ENTERTAINMENT NEWSMAY 2, 2020 / 11:56 PM / UPDATED A DAY AGO Weightlifting: 'The Mountain' Bjornsson deadlifts 501 kg to set world record
Next Story