You are here

ധോണി 2.0

09:12 AM
20/01/2019
ms-dhoni

വി​മ​ർ​ശ​ന​ങ്ങ​ൾ വാ​ഴ്​​ത്തു​പാ​ട്ടു​ക​ളാ​വാ​ൻ, കു​റ്റ​പ്പെ​ടു​ത്ത​ലു​ക​ൾ പ്ര​ശം​സ​ക​ളാ​വാ​ൻ, എ​തി​ർ​പ്പു​ക​ൾ ആ​രാ​ധ​ന​യാ​യി മാ​റാ​ൻ ഒ​രാ​ഴ്​​ച സ​മ​യം ഏ​റെ​യെ​ന്ന്​ ഒാ​ർ​മ​പ്പെ​ടു​ത്തു​ക​യാ​ണ്​ മ​ഹേ​ന്ദ്ര സി​ങ്​ ധോ​ണി. ഒ​രാ​ഴ്​​ച​മു​മ്പ്​ ആ​സ്​​ട്രേ​ലി​യ​ൻ മ​ണ്ണി​ലെ ആ​ദ്യ ഏ​ക​ദി​ന​ത്തി​ന്​ ഇ​ന്ത്യ ഇ​റ​ങ്ങു​േ​മ്പാ​ൾ ക​ണ്ണു​ക​ളെ​ല്ലാം ധോ​ണി​യി​ലാ​യി​രു​ന്നു. ഇ​ന്ത്യ​ക്ക്​ ര​ണ്ട്​ ലോ​ക​ക​പ്പു​ക​ൾ സ​മ്മാ​നി​ച്ച സൂ​പ്പ​ർ നാ​യ​ക​​​െൻറ സ​മ​യം​ക​ഴി​ഞ്ഞെ​ന്ന്​ മു​ൻ​താ​ര​ങ്ങ​ൾ ആ​വ​ർ​ത്തി​ച്ചു ഒാ​ർ​മ​പ്പെ​ടു​ത്തി​യ നാ​ളു​ക​ൾ. ഋ​ഷ​ഭ്​ പ​ന്തി​​​െൻറ​യും മ​റ്റും പ്ര​ക​ട​നം ഉ​യ​ർ​ത്തി​ക്കാ​ണി​ച്ച്​ ധോ​ണി​യോ​ട്​ ലോ​ക​ക​പ്പി​ന്​ മു​േ​മ്പ​ ക​ളി അ​വ​സാ​നി​പ്പി​ക്കാ​ൻ അ​ജി​ത്​ അ​ഗാ​ർ​ക്ക​ർ പ​ര​സ്യ​മാ​യി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​​​െൻറ പേ​രി​ൽ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ അ​ഗാ​ർ​ക്ക​റി​നെ​തി​രെ ആ​ക്ര​മ​ണ​മാ​യ​പ്പോ​ൾ ആ​രാ​ധ​ക​രും ര​ണ്ടു ചേ​രി​യാ​യി. കോ​ലാ​ഹ​ല​ങ്ങ​ൾ​ക്കി​ട​യി​ൽ നി​ശ്ശ​ബ്​​ദ​നാ​യി​രു​ന്നു ധോ​ണി. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തെ പ്രോ​ഗ്ര​സ്​ കാ​ർ​ഡ്​ ഉ​യ​ർ​ത്തി​ക്കാ​ണി​ച്ച്​ വി​മ​ർ​ശി​ക്കു​ന്ന​വ​രോ​ട്​ ധോ​ണി​ക്കും മ​റു​പ​ടി​യി​ല്ലാ​യി​രു​ന്നു. ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റി​നെ ലോ​ക​ത്തി​​​െൻറ നെ​റു​ക​യി​ലേ​ക്ക്​ കൈ​പി​ടി​ച്ചു​യ​ർ​ത്തി​യ നാ​യ​ക​​​െൻറ ബാ​റ്റി​ന്​ മൂ​ർ​ച്ച കു​റ​ഞ്ഞ​കാ​ലം. 


2018ൽ 20 ​ഏ​ക​ദി​ന മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന്​ ധോ​ണി നേ​ടി​യ​ത്​ 275 റ​ൺ​സ്​. ശ​രാ​ശ​രി 25. സ്​​ട്രൈ​ക്​​ റേ​റ്റ്​ 71.42 മാ​ത്രം. ധോ​ണി​യു​ടെ ക​രി​യ​ർ സ്​​ട്രൈ​ക്​​ റേ​റ്റ്​ 87.89 നി​ല​നി​ർ​ത്തു​േ​മ്പാ​ഴാ​യി​രു​ന്നു ഇൗ ​അ​തി​ദ​യ​നീ​യ​ത. ഗ്രേ​റ്റ്​ ഫി​നി​ഷ​ർ  ഒ​രു അ​ർ​ധ​സെ​ഞ്ച്വ​റി​പോ​ലു​മി​ല്ലാ​തെ ന​ട്ടം​തി​രി​ഞ്ഞ കാ​ലം. ഇം​ഗ്ല​ണ്ടി​നും ദ​ക്ഷി​ണാ​ഫ്രി​ക്ക​​ക്കു​മെ​തി​രെ അ​വ​രു​ടെ നാ​ടു​ക​ളി​ൽ അ​ടി​ച്ചെ​ടു​ത്ത 42 റ​ൺ​സാ​യി​രു​ന്നു പോ​യ​വ​ർ​ഷ​ത്തെ ഏ​റ്റ​വും മി​ക​ച്ച സ്​​കോ​ർ. 2017ൽ ​ഒ​രു സെ​ഞ്ച്വ​റി​യും ആ​റ്​ അ​ർ​ധ​സെ​ഞ്ച്വ​റി​യും പി​റ​ന്ന ബാ​റ്റ്​ ദ​രി​ദ്ര​മാ​യി ക​ഴി​ഞ്ഞാ​ൽ വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​രാ​തി​രി​ക്കു​ന്ന​ത്​ എ​ങ്ങ​നെ. അ​പ​മാ​ന​ങ്ങ​ൾ​ക്കും കു​റ്റ​പ്പെ​ടു​ത്ത​ലു​ക​ൾ​ക്കു​മി​ട​യി​ലാ​ണ്​ ധോ​ണി ഒാ​സീ​സി​നെ​തി​രാ​യ ഏ​ക​ദി​ന ടീ​മി​ൽ ഇ​ടം​പി​ടി​ക്കു​ന്ന​ത്. ടെ​സ്​​റ്റ്​ പ​ര​മ്പ​ര​യി​ൽ വി​ക്ക​റ്റി​ന്​ പി​ന്നി​ലും മു​ന്നി​ലും ഉ​ജ്ജ്വ​ല പ്ര​ക​ട​നം കാ​ഴ്​​ച​വെ​ച്ച ഋ​ഷ​ഭ് ​പ​ന്തി​നെ നാ​ട്ടി​ലേ​ക്ക്​ മ​ട​ക്കി ധോ​ണി​യെ ടീ​മി​ലെ​ടു​ത്ത​ത്​ വ്യാ​പ​ക​മാ​യ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക്​ വ​ഴി​വെ​ച്ചു. ഇ​തി​നി​ടെ​യാ​ണ്, സാ​ന്ത്വ​ന​മാ​യി ചീ​ഫ്​ സെ​ല​ക്​​ട​ർ എം.​എ​സ്​.​കെ പ്ര​സാ​ദി​​​െൻറ വാ​ക്കു​ക​ളെ​ത്തു​ന്ന​ത്. ലോ​ക​ക​പ്പ്​ ടീ​മി​ലേ​ക്ക്​ മ​ത്സ​രി​ക്കാ​ൻ പ​ന്തി​നും അ​വ​സ​ര​മു​ണ്ടെ​ന്ന്. 


ഫീ​നി​ക്​​സ്​ ധോ​ണി
മു​ന​കൂ​ർ​ത്ത ചോ​ദ്യ​ങ്ങ​ൾ​ക്കി​ടെ ധോ​ണി ആ​സ്​​ട്രേ​ലി​യ​യി​ലെ​ത്തു​േ​മ്പാ​ൾ മു​ന്നി​ലു​ള്ള​ത്​​ മൂ​ന്നേ മൂ​ന്ന്​ മ​ത്സ​ര​ങ്ങ​ളാ​യി​രു​ന്നു. എ​തി​രാ​ളി​ക​ളാ​വ​െ​ട്ട ടെ​സ്​​റ്റി​ലെ നാ​ണ​ക്കേ​ടി​ന്​ ക​ണ​ക്കു​തീ​ർ​ക്കാ​നൊ​രു​ങ്ങി​യ​വ​രും. പ​ക്ഷേ, ധോ​ണി​ക്ക്​​ ജ​യി​ച്ചേ പ​റ്റൂ എ​ന്ന​താ​യി​രു​ന്നു അ​വ​സ്​​ഥ. ആ​ദ്യ അ​ങ്കം സി​ഡ്​​നി​യി​ൽ. ഒാ​സീ​സ്​ പ​ടു​ത്തു​യ​ർ​ത്തി​യ 288ന്​ ​മ​റു​പ​ടി തു​ട​ങ്ങി​യ ഇ​ന്ത്യ​ക്ക്​ നാ​ലു റ​ൺ​സി​നി​ടെ മൂ​ന്ന്​ വി​ക്ക​റ്റു​ക​ൾ ന​ഷ്​​ട​മാ​യി. ന്യൂ​ബാ​ളി​​​െൻറ തി​ള​ക്കം മാ​റും മു​മ്പ്​ നാ​ലാം ഒാ​വ​റി​ൽ ധോ​ണി​യി​റ​ങ്ങി. ക്ഷ​മ​യു​ടെ നെ​ല്ലി​പ്പ​ടി​ക​ണ്ട ഇ​ന്നി​ങ്​​സ്. രോ​ഹി​​തി​നൊ​പ്പം ടീം ​ടോ​ട്ട​ൽ പു​ടു​ത്തു​യ​ർ​ത്തി​യ മു​ൻ നാ​യ​ക​ൻ അ​ർ​ധ​സെ​ഞ്ച്വ​റി​യോ​ടെ ഇ​ന്ത്യ​യു​ടെ ര​ക്ഷ​ക​നാ​യി. 51 റ​ൺ​സ​ടി​ക്കാ​ൻ 96 പ​ന്ത്​ നേ​രി​ട്ട​തി​​​െൻറ പേ​രി​ൽ വി​മ​ർ​ശ​ന​മു​യ​ർ​ന്നെ​ങ്കി​ലും അ​വ​യെ നാ​യ​ക​ൻ വി​രാ​ട്​ കോ​ഹ്​​ലി​ത​ന്നെ ത​ല്ലി​ക്കെ​ടു​ത്തി. ക​ളി ഇ​ന്ത്യ തോ​​റ്റു. പ​ക്ഷേ, ധോ​ണി​യെ​ന്ന വ​ട​വൃ​ക്ഷം പ​ച്ച​പി​ടി​ക്കു​ക​യാ​യി​രു​ന്നു. 


അ​ടു​ത്ത അ​ങ്കം അ​ഡ്​​ലെ​യ്​​ഡി​ൽ. ഒാ​സീ​സി​ന്​ 298 റ​ൺ​സ്. അ​ഞ്ചാം ന​മ്പ​റി​ൽ ധോ​ണി വീ​ണ്ടും ക്രീ​സി​ൽ. വി​രാ​ട്​ കോ​ഹ്​​ലി​ക്കും ദി​നേ​ഷ്​ കാ​ർ​ത്തി​കി​നു​മൊ​പ്പം ന​ട​ത്തി​യ ചെ​റു​ത്തു​നി​ൽ​പി​നൊ​ടു​വി​ൽ ഇ​ന്ത്യ​ക്ക്​ ഉ​ജ്ജ്വ​ല ജ​യം. അ​വ​സാ​ന ഒാ​വ​റു​ക​ളി​ലെ സി​ക്​​സ​റു​മാ​യി സൂപ്പർ ഫിനിഷ്. 54 പ​ന്തി​ൽ 55 റ​ൺ​സ്. ര​ണ്ട്​ ക​ളി​യി​ലൂ​ടെ സ​മ്മ​ർ​ദ​ങ്ങ​ൾ ഏ​റെ മ​റി​ക​ട​ന്ന ധോ​ണി മെ​ൽ​ബ​ണി​ലെ മൂ​ന്നാം മ​ത്സ​ര​ത്തി​ൽ ആ​ളി​ക്ക​ത്തി. ഒാ​സീ​സി​​​െൻറ 230 ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന​പ്പോ​ൾ ബാ​റ്റി​ങ്​ ദു​ഷ്​​ക​ര​മാ​യ പി​ച്ചി​ൽ ധോ​ണി മ​തി​ൽ​പ​ണി​തു. കോ​ഹ്​​ലി​യും കേ​ദാ​ർ ജാ​ദ​വു​മാ​യി ചേ​ർ​ന്ന്​ മി​ക​ച്ച കൂ​ട്ടു​കെ​ട്ടു​യ​ർ​ത്തി ഇ​ന്ത്യ​ക്ക്​ ഒാ​സീ​സ്​ മ​ണ്ണി​ലെ ച​രി​ത്ര​പ​ര​മ്പ​ര ജ​യം സ​മ്മാ​നി​ച്ചു. 114 പ​ന്തി​ൽ 87 റ​ൺ​സു​മാ​യി ഗ്രേ​റ്റ്​ ഫി​നി​ഷ​ർ തി​രി​ച്ചെ​ത്തി. പു​തു​വ​ർ​ഷ​ത്തി​ലെ മൂ​ന്ന്​ ക​ളി​യി​ൽ മൂ​ന്ന്​ ഉ​ജ്ജ്വ​ല അ​ർ​ധ​സെ​ഞ്ച്വ​റി​യു​മാ​യി മ​ധ്യ​നി​ര​യു​ടെ നാ​യ​ക​ത്വം വീ​ണ്ടും ധോ​ണി ഏ​റ്റെ​ടു​ക്കു​ന്നു. ഇ​നി ഷോ ​ന്യൂ​സി​ല​ൻ​ഡി​ലേ​ക്ക്. ജ​നു​വ​രി 23ന്​ ​ആ​രം​ഭി​ക്കു​ന്ന ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ അ​ഞ്ച്​ ക​ളി ക​ഴി​യു​േ​മ്പാ​ഴേ​ക്കും ​ലോ​ക​ക​പ്പി​നു​ള്ള ഇ​ന്ത്യ​ൻ സം​ഘ​ത്തി​​​െൻറ ഏ​ക​ദേ​ശ ചി​ത്ര​മാ​വും. അ​തി​ൽ ചോ​ദ്യം ചെ​യ്യ​പ്പെ​ടാ​തെ എം.​എ​സ്. ധോ​ണി​യെ​ന്ന 37കാ​ര​നു​മു​ണ്ടാ​വും. 

Loading...
COMMENTS