അതിവേഗം 100 അസിസ്റ്റ്: ഫാബ്രിഗാസ് ഗിന്നസ്ബുക്കിൽ
text_fieldsലണ്ടൻ: പ്രീമിയർ ലീഗിൽ കുറഞ്ഞ മത്സരത്തിൽ 100 ഗോളിന് വഴിയൊരുക്കിയ സ്പാനിഷ് താരം സെസ്ക് ഫാബ്രിഗാസ് ഗിന്നസ് വേൾഡ് റെക്കോഡ് പുസ്തകത്തിൽ. 2016 ഡിസംബർ 31ന് ഫാബ്രിഗാസ് പ്രീമിയർ ലീഗിലെ 100ാം അസിസ്റ്റ് തികച്ചെങ്കിലും ഗിന്നസ് റെക്കോഡ് തേടിയെത്തുന്നത് ഇപ്പോഴാണ്.
നേരേത്ത, റ്യാൻ ഗിഗ്സിെൻറ പേരിലുണ്ടായിരുന്ന റെക്കോഡാണ് ഫാബ്രിഗാസ് സ്വന്തമാക്കിയിരുന്നത്. ഗിഗ്സ് 367 മത്സരങ്ങളിലായിരുന്നു അസിസ്റ്റിൽ സെഞ്ച്വറി കുറിച്ചതെങ്കിൽ ഫാബ്രിഗാസിന് വേണ്ടിവന്നത് 293 മത്സരങ്ങൾ മാത്രം.
സ്റ്റോക്സിറ്റിക്കെതിരെ ബ്രസീലിയൻ സഹതാരം വില്യമിന് ഒരുക്കിക്കൊടുത്ത പാസായിരുന്നു ഫാബ്രിഗാസിെൻറ നൂറാമത്തേത്. 2003 മുതൽ 2011 വരെ ആഴ്സനലിെൻറ താരമായിരുന്ന ഫാബ്രിഗാസ് രണ്ടു സീസണിൽ ബാഴ്സലോണയിലേക്ക് േചക്കേറിയെങ്കിലും 2014ൽ വീണ്ടും പ്രീമിയർ ലീഗിൽ തിരിച്ചെത്തി. ചെൽസിയായിരുന്നു പിന്നീട് ഫാബ്രിഗാസിെൻറ തട്ടകം.
