Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2018 10:54 PM GMT Updated On
date_range 11 May 2018 2:34 PM GMT38-ാം വയസ്സിൽ അബ്ദുറസാഖ് മടങ്ങിവരുന്നു
text_fieldsbookmark_border
ഇസ്ലാമാബാദ്: മുൻ പാകിസ്താൻ ഒാൾറൗണ്ടർ അബ്ദുറസാഖ് ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങിവരുന്നു. 2014ൽ അവസാനമായി ആഭ്യന്തര മത്സരത്തിൽ കളിച്ച റസാഖ് പി.ടി.വിയുടെ നായകനായിട്ടാണ് ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നത്.
ഈ ആഭ്യന്തര സീസണിൽ മികവു തെളിയിച്ച് അടുത്ത വർഷത്തെ പാകിസ്താൻ സൂപ്പർ ലീഗിൽ അവസരം നേടുകയാണ് 38കാരനായ റസാഖിെൻറ ലക്ഷ്യം. താൻ പൂർണമായും ഫിറ്റാണെങ്കിലും ഈ പ്രായത്തിൽ പാകിസ്താൻ ദേശീയ ടീമിലേക്ക് ഒരു തിരിച്ചുവരവ് ആഗ്രഹിക്കുന്നില്ലെന്ന് റസാഖ് പറഞ്ഞു.
ദേശീയ ടീമിൽ അവസരം കാത്തിരിക്കുന്ന നിരവധി യുവതാരങ്ങളുണ്ടെന്നും അവരുടെ അവസരങ്ങൾ കളയാൻ താൽപര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാകിസ്താെൻറ എക്കാലത്തെയും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായ റസാഖ് 265 ഏകദിന, 46 ടെസ്റ്റ്, 32 ട്വൻറി20 മത്സരങ്ങളിൽ പാക് ജഴ്സിയണിഞ്ഞിട്ടുണ്ട്. 2013ൽ ദക്ഷിണാഫ്രിക്കക്കെതിരെയാണ് റസാഖ് അവസാന അന്താരാഷ്ട്ര മത്സരത്തിനിറങ്ങിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story