Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സ്വര്‍ണത്തോടെ ഹീന സിദ്ദു ഒളിമ്പിക്സിന്
text_fieldsbookmark_border
ന്യൂഡല്‍ഹി: ഇന്ത്യയുടെ പിസ്റ്റള്‍ ഷൂട്ടര്‍ ഹീന സിദ്ദുവിന് ഒളിമ്പിക്സ് യോഗ്യത. ഏഷ്യ ഒളിമ്പിക് ക്വാളിഫയര്‍ മത്സരത്തില്‍ 10 മീറ്റര്‍ എയര്‍പിസ്റ്റളില്‍ സ്വര്‍ണം നേടിയാണ് ഹീന റിയോയിലേക്ക് ടിക്കറ്റുറപ്പിച്ചത്. ഫൈനലില്‍ ചൈനീസ് തായ്പേയ് താരമായ ടിയെന്‍ ചിയാ ചെന്നിന്െറ ശക്തമായ വെല്ലുവിളി അതിജീവിച്ചാണ് ഹീന 199.4 പോയന്‍േറാടെ സ്വര്‍ണം വെടിവെച്ചിട്ടത്. ഒളിമ്പിക്സില്‍ ഷൂട്ടിങ്ങിന് യോഗ്യത നേടുന്ന ഒമ്പതാമത്തെ ഇന്ത്യന്‍താരമാണ് ഹീന. പുരുഷ വിഭാഗത്തില്‍ ലണ്ടന്‍ ഒളിമ്പിക്സ് വെള്ളിമെഡല്‍ ജേതാവ് വിജയകുമാര്‍ 25 മീറ്റര്‍ റാപിഡ് ഫയര്‍ പിസ്റ്റളില്‍ ആദ്യ ഘട്ടം പിന്നിട്ടപ്പോള്‍ 285 പോയന്‍േറാടെ ഏഴാമതാണ്.
Next Story
