റൂണി ഇംഗ്ലീഷ് ഫുട്ബാളര്‍ ഓഫ് ദ ഇയര്‍
text_fields
ലണ്ടന്‍: ഇംഗ്ളണ്ട് ഫുട്ബാളര്‍ ഓഫ് ദ ഇയര്‍ പുരസ്കാരം മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സ്ട്രൈക്കര്‍ വെയ്ന്‍ റൂണിക്ക്. യൂറോകപ്പ് യോഗ്യതാറൗണ്ടില്‍ ദേശീയ ടീമിന് പത്തില്‍ പത്ത് ജയം സമ്മാനിക്കുകയും ബോബി ചാള്‍ട്ടന്‍െറ പേരിലെ ഗോളടി റെക്കോഡ് സ്വന്തം പേരിലാക്കിയുമാണ് റൂണി പോയവര്‍ഷത്തെ ഇംഗ്ളീഷ് സൂപ്പര്‍താരമായി മാറിയത്. വോട്ടിങ്ങില്‍ 37 ശതമാനം പേരുടെ പിന്തുണയും മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരത്തിനായിരുന്നു. ചാള്‍ട്ടന്‍െറ 49 ഗോളെന്ന റെക്കോഡ് 51 ഗോളുമായാണ് റൂണി കഴിഞ്ഞവര്‍ഷം തിരുത്തിക്കുറിച്ചത്. കരിയറില്‍ നാലാംതവണയാണ് റൂണി ഇംഗ്ളീഷ് ഫുട്ബാളറാവുന്നത്. നേരത്തെ, 2008, 2009, 2014 വര്‍ഷങ്ങളില്‍ ഇംഗ്ളണ്ടിന്‍െറ താരമായിരുന്നു. മികച്ച യുവതാരമായി സ്റ്റോക് സിറ്റി ഗോളി ജാക് ബട്ലാന്‍ഡിനെ തെരഞ്ഞെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
