അഞ്ഞൂറാന്‍ മെസ്സി
text_fieldsനാഴികക്കല്ലുകള്‍ വെട്ടിപ്പിടിക്കുക ലയണല്‍ മെസ്സിക്ക് പുതുമയല്ലാതായിരിക്കുന്നു. ആ മാന്ത്രികന്‍െറ ബൂട്ടുകള്‍ ഓരോതവണ മുത്തമിടുമ്പോഴും പുതു ചരിത്രപ്പിറവികളിലേക്ക് പായാന്‍വെമ്പുന്ന കുതിപ്പിലായിരിക്കും കാല്‍പന്ത്. ബുധനാഴ്ച വലന്‍സിയക്കെതിരെ നടന്ന സ്പാനിഷ് കിങ്സ് കപ്പിലും പിറന്നു മെസ്സിയുടെ വക വലിയൊരു ചരിത്രം. ലോകതാരത്തിന്‍െറ കരിയറിലെ 500ാം ഗോള്‍ പിറന്ന മത്സരമാണ് ന്യൂകാംപില്‍ അരങ്ങേറിയത്. ഹാട്രിക് നേട്ടവുമായി കളംനിറഞ്ഞ മെസ്സിയുടെ രണ്ടാം ഗോളാണ് 500 എന്ന മാന്ത്രികസംഖ്യ തൊട്ടത്. ബാഴ്സക്കായി മെസ്സി നേടിയ 435ാം ഗോളാണിത്. അര്‍ജന്‍റീന ദേശീയ ടീമിനായും യൂത്ത് ടീമിനായും നേടിയ 65 ഗോളുകളും ചേര്‍ന്നതാണ് 500 ഗോളുകള്‍. വലന്‍സിയക്കെതിരെ നേടിയ ഹാട്രിക് ആ ടീമിനെതിരെ മെസ്സിയുടെ നാലാമത്തേതാണ്. മെസ്സിയുടെ ഹാട്രിക് ‘ഉപദ്രവം’ ഏറ്റവുംകൂടുതല്‍ തവണ ഏറ്റുവാങ്ങേണ്ടിവന്ന ടീമായും ഇതോടെ വലന്‍സിയ മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
