Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightബപ്പനമലയിലെ ബാസ്കറ്റ്...

ബപ്പനമലയിലെ ബാസ്കറ്റ് റാണി

text_fields
bookmark_border
ബപ്പനമലയിലെ ബാസ്കറ്റ് റാണി
cancel

കല്‍പറ്റ: പടിഞ്ഞാറത്തറ ബാണാസുരസാഗര്‍ ഡാമും കഴിഞ്ഞ് പന്തിപ്പൊയില്‍ ജങ്ഷനില്‍നിന്ന് ഇടത്തോട്ടുള്ള വഴി ബപ്പനമലയിലേക്കാണ്. കാപ്പിത്തോട്ടത്തിനു നടുവിലൂടെയുള്ള കുണ്ടും കുഴിയും നിറഞ്ഞ റോഡില്‍ ഗതാഗതം ദുഷ്കരം. ബസ് സര്‍വിസ് ഇല്ലാത്ത ഈ വഴിയിലൂടെ കയറിയത്തെുന്നത് മലയരികിലേക്കാണ്. അവിടെ മലയോട് തൊട്ടുകിടക്കുന്ന വീട്ടിലാണ് ഇന്ത്യന്‍ വനിതാ ബാസ്കറ്റ്ബാളിലെ മിന്നുംതാരം പി.എസ്. ജീന താമസിക്കുന്നത്. ‘എത്തിപ്പെടാന്‍ ഏറെ ബുദ്ധിമുട്ടുണ്ടെന്നത് ശരിതന്നെ. പക്ഷേ, ലോകത്തിന്‍െറ ഏതുകോണിലായാലും ഈ മലഞ്ചരിവിലത്തെിയാല്‍ ഞാന്‍ ഹാപ്പിയായി’ -ചൈനയിലെ വുഹാനില്‍ കഴിഞ്ഞയാഴ്ച നടന്ന ഏഷ്യന്‍ വനിതാ ചാമ്പ്യന്‍ഷിപ്പിന്‍െറ പോരാട്ടവീര്യങ്ങളില്‍നിന്ന് പന്തിപ്പൊയിലിന്‍െറ മണ്ണില്‍ പറന്നത്തെിയ ജീന പറയുന്നു. ഇന്ത്യന്‍ ടീമിന്‍െറ പ്രകടനം പ്രതീക്ഷക്കൊത്തുയര്‍ന്നില്ളെങ്കിലും ജീന പക്ഷേ, എപ്പോഴുമെന്നപോലെ മിന്നും ഫോമിലായിരുന്നു. ഇന്ത്യന്‍നിരയില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച ഈ കെ.എസ്.ഇ.ബി താരം ആറു കളികളില്‍ രാജ്യത്തിനുവേണ്ടി സ്കോര്‍ ചെയ്തത് 86 പോയന്‍റ്. നിര്‍ണായകമായ അവസാന കളിയില്‍ താന്‍ 28 പോയന്‍റ് സ്കോര്‍ ചെയ്തിട്ടും ടീം തോറ്റത് നിരാശപ്പെടുത്തിയെന്ന് ജീന പറയുന്നു. ചാമ്പ്യന്‍ഷിപ്പിലെ മികച്ച സ്കോറര്‍മാരില്‍ അഞ്ചാം സ്ഥാനത്തുള്ള ഈ 21കാരി  സ്ഥിരതയാര്‍ന്ന പ്രകടനത്തിലൂടെ ഏഷ്യന്‍ ബാസ്കറ്റ്ബാള്‍ വൃത്തങ്ങളിലും സാന്നിധ്യമറിയിച്ചുകഴിഞ്ഞു. ബപ്പനമലയിലെ പാലാനിലക്കുംകാലായില്‍ സ്കറിയ ജോസഫ്-ലിസി ദമ്പതികളുടെ മകളാണ് ജീന. ഗീതു അന്ന ജോസിനെ മാതൃകയായി കാണുന്ന ജീന ചെറുപ്പത്തില്‍ ഹൈജംപ് താരമായിരുന്നു. എട്ടാം ക്ളാസിലേക്ക് കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷനില്‍ പ്രവേശം നേടിയതാണ് കരിയറില്‍ വഴിത്തിരിവായത്.
ഒരു അണ്ടര്‍ 14 ബാസ്കറ്റ്ബാള്‍ ടൂര്‍ണമെന്‍റില്‍ മത്സരിക്കാന്‍ ആളെത്തേടിയ അധികൃതര്‍ ഉയരവും പ്രായക്കുറവുമുള്ള ജീനയെ കോര്‍ട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. അതൊരു നിമിത്തമായപ്പോള്‍ കോച്ച് എന്‍. സുമനക്കു കീഴില്‍ ബാസ്കറ്റിലേക്കുതന്നെ കണ്ണെറിഞ്ഞു. കളത്തിലെ ഗതിമാറ്റത്തിനു പിന്നാലെ അണ്ടര്‍ 14 സംസ്ഥാന ടീമില്‍. പിന്നീട് ഇന്ത്യന്‍ ക്യാമ്പില്‍. 16ാം വയസ്സില്‍ സംസ്ഥാന സീനിയര്‍ ടീമിനുവേണ്ടി മാറ്റുരച്ചു. 2009ല്‍ യൂത്ത് ഏഷ്യന്‍ ബാസ്കറ്റ്ബാളിലാണ് ആദ്യമായി ഇന്ത്യന്‍ ജഴ്സിയണിയുന്നത്. കെ.എസ്.ഇ.ബിയില്‍ ജൂനിയര്‍ അസിസ്റ്റന്‍റാണിപ്പോള്‍. ജീനയുടെ മികവുകളില്‍നിന്ന് പ്രചോദിതയായ അനുജത്തി എട്ടാംക്ളാസുകാരി ജെസ്ലി ഇപ്പോള്‍ കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷനില്‍ ചേച്ചിയുടെ വഴിയേയാണ്. ചേട്ടന്‍ ജോബി മുംബൈയില്‍ ജോലി നോക്കുന്നു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story