പ്രൈം വോളി അഞ്ചാം സീസൺ ലേലം: ഷമീമും നിഹാലും വിലയേറിയ താരങ്ങൾ
text_fieldsഷമീമുദ്ദീൻ (കൊച്ചി ബ്ലൂ സ്പൈക്കേഴ്സ്), മുഹമ്മദ് നിഹാൽ (അഹ്മദാബാദ് ഡിഫൻഡേഴ്സ്)
മഡ്ഗാവ്: പ്രൈം വോളിബാൾ ലീഗിലെ അഞ്ചാം സീസൺ താരലേലത്തിൽ വിലയേറിയ കളിക്കാരനായി മലയാളി ഷമീമുദ്ദീൻ. 20 ലക്ഷം രൂപക്ക് കൊച്ചി ബ്ലൂ സ്പൈക്കേഴ്സാണ് ബ്ലോക്കറെ സ്വന്തമാക്കിയത്. മറ്റൊരു മലയാളി സി.കെ. മുഹമ്മദ് നിഹാലാണ് വിലയേറിയ രണ്ടാമത്തെ താരം.
19 ലക്ഷം രൂപക്ക് നിഹാൽ അഹ്മദാബാദ് ഡിഫൻഡേഴ്സിൽ ചേർന്നു. കേരളത്തിൽനിന്ന് തന്നെയുള്ള ഷോൺ ടി. ജോൺ, പഞ്ചാബുകാരൻ ജസ്ജോദ് സിങ് എന്നിവർ 15.15 ലക്ഷം വീതം രൂപക്കും വിറ്റുപോയി. ഷോൺ ചെന്നൈ ബ്ലിറ്റ്സിനായും ജസ്ജോദ് കൊൽക്കത്ത തണ്ടർബോൾട്ട്സിനായും കളിക്കും.
യുവതാരങ്ങളുടെ കടന്നുവരവാണ് ലേലത്തിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം. ഈയിടെ സമാപിച്ച അണ്ടർ 21 ഗാർഡിയൻസ് ട്രോഫിയിൽ മികച്ച പ്രകടനം പുറത്തെടുത്ത 11 കളിക്കാർക്ക് ഇടംപിടിക്കാനായി. ഇതിൽ 9.5 ലക്ഷം രൂപക്ക് കാലിക്കറ്റ് ഹീറോസിൽ എത്തിയ യുവ ബ്ലോക്കർ സൂരജ് ചൗധരിയാണ് നേട്ടമുണ്ടാക്കിയത്.
പുതിയ സീസണിൽ പത്ത് ടീമുകളെ രണ്ട് പൂളുകളായി വിഭജിക്കും. പൂൾ എ-യിൽ ബംഗളൂരു ടോർപിഡോസ്, കാലിക്കറ്റ് ഹീറോസ്, അഹ്മദാബാദ് ഡിഫൻഡേഴ്സ്, ചെന്നൈ ബ്ലിറ്റ്സ്, മുംബൈ മെറ്റിയോഴ്സ് എന്നിവരും പൂൾ ബി-യിൽ ഗോവ ഗാർഡിയൻസ്, തെലുഗു ബ്ലാക്ഹോക്സ്, ഡൽഹി തൂഫാൻസ്, കൊൽക്കത്ത തണ്ടർബോൾട്ട്സ്, കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് എന്നിവരും ഇറങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

