Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightപ്രൈം വോളിബാള്‍ ലീഗ്:...

പ്രൈം വോളിബാള്‍ ലീഗ്: കാലിക്കറ്റ് ഹീറോസ് പൊരുതിത്തോറ്റു

text_fields
bookmark_border
പ്രൈം വോളിബാള്‍ ലീഗ്: കാലിക്കറ്റ് ഹീറോസ് പൊരുതിത്തോറ്റു
cancel

ഹൈദരാബാദ്: പ്രൈം വോളിബാള്‍ ലീഗിന്‍റെ രണ്ടാം സെമിയില്‍ കാലിക്കറ്റ് ഹീറോസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ച് കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സ് ഫൈനലില്‍. സ്‌കോര്‍: 16-14, 15-10, 17-15.

കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സിന്റെ വിനിത് കുമാറാണ് കളിയിലെ താരം. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സ് അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സിനെ നേരിടും. ആദ്യ സെറ്റില്‍ കാലിക്കറ്റാണ് ലീഡെടുത്തത്. ക്യാപ്റ്റന്‍ ജെറോം വിനിത് ഗംഭീരമായ സ്‌പൈക്കുകള്‍ സൃഷ്ടിച്ചതോടെ ഹീറോസ് 12-8ന് ലീഡ് നേടി. എന്നാല്‍, തണ്ടര്‍ബോള്‍ട്ട്‌സിന്റെ വിനിത് കുമാറും മാത്യു അഗസ്റ്റും തങ്ങളുടെ മിന്നും പ്രകടനം പുറത്തെടുത്ത് സ്‌കോര്‍ 12-12ന് സമനിലയിലാക്കി. അതിനുശേഷം, ഇരുടീമുകളും തകര്‍പ്പന്‍ പോരാട്ടം നടത്തി, രാഹുലിന്റെ ഗംഭീരമായ ഒരു സെര്‍വിലൂടെ 16-14ന് കൊല്‍ക്കത്ത സെറ്റ് അവസാനിപ്പിച്ചു.

രണ്ടാം സെറ്റ് 15-10ന് അവസാനിപ്പിച്ച് തണ്ടര്‍ബോള്‍ട്ട്‌സ് മത്സരത്തില്‍ 2-0ന്റെ ലീഡ് നേടി. മൂന്നാം സെറ്റിന്റെ തുടക്കത്തില്‍ ഹീറോസ് തിരിച്ചുവരവ് നടത്തി. ജെറോമും ഡേവിഡ് ലീയും തലയുയര്‍ത്തി നിന്നതോടെ കാലിക്കറ്റ് 7-0ന് വന്‍ ലീഡ് നേടി. കൊല്‍ക്കത്ത പതിയെ തിരിച്ചുവന്നു. രാഹുലിന്റെ രണ്ട് സൂപ്പര്‍ സെര്‍വുകള്‍ കൊല്‍ക്കത്തയെ സ്‌കോര്‍ 11-11ന് സമനിലയിലാക്കാന്‍ സഹായിച്ചു. എന്നാല്‍ ജെറോമിന്റെ സ്‌പൈക്കും, ലീയുടെ ബ്ലോക്കും 13-12ന് ഹീറോസിന്റെ ലീഡ് നിലനിര്‍ത്തി. അഗസ്റ്റിന്റെ പ്രകടനത്തില്‍ കാലിക്കറ്റ് വിറച്ചു, കൊല്‍ക്കത്തയ്ക്ക് 15-14ന് മാച്ച് പോയിന്റ് ലഭിച്ചു.

ഒരു മാച്ച് പോയിന്റ് സേവ് ചെയ്ത ഹീറോസ് കൊല്‍ക്കത്തയുടെ വിജയം നീട്ടിയെങ്കിലും സ്‌കോര്‍ 16-15ല്‍ നില്‍ക്കെ തണ്ടര്‍ബോള്‍ട്ട്‌സിന് അനുകൂലമായ റിവ്യൂ ലഭിച്ചു. 17-15ന് സെറ്റ് അവസാനിപ്പിച്ച അവര്‍ പ്രഥമ പ്രൈം വോളിബോള്‍ ലീഗിന്റെ കലാശക്കളിക്കും യോഗ്യത നേടി. ഞായറാഴ്ച വൈകീട്ട് 6.50നാണ് ഫൈനൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Calicut HeroesPrime Volleyball League
News Summary - Prime Volleyball League: Calicut Heroes lose
Next Story