Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രൈം വോളി: കൊച്ചിക്ക് ജയത്തോടെ മടക്കം

text_fields
bookmark_border
പ്രൈം വോളി: കൊച്ചിക്ക് ജയത്തോടെ മടക്കം
cancel

ചെന്നൈ: പ്രൈം വോളിബാള്‍ ലീഗ് മൂന്നാം സീസണ്‍ ജയത്തോടെ അവസാനിപ്പിച്ച് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ്. ശനിയാഴ്ച നടന്ന മത്സരത്തില്‍ ഹൈദരാബാദ് ബ്ലാക് ഹോക്‌സിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചാണ് കൊച്ചി ആശ്വാസജയം കുറിച്ചത്. സ്‌കോര്‍: 15-12, 15-12, 15-11. ജിബിന്‍ സെബാസ്റ്റ്യനാണ് കളിയിലെ താരം.

കഴിഞ്ഞ ഏഴു മത്സരങ്ങളും തോറ്റ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് അവസാന മത്സരത്തില്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. രണ്ട് പോയന്റ് നേടിയ കൊച്ചി എട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഹൈദരാബാദ് ബ്ലാക് ഹോക്‌സിനും സീസണില്‍ ഒരു മത്സരം മാത്രമാണ് ജയിക്കാനായത്. ഏറ്റവും കുറഞ്ഞ സെറ്റുകള്‍ മാത്രമുള്ളതിനാല്‍ അവര്‍ അവസാന സ്ഥാനത്തായി.

കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സ് നേരത്തേ സൂപ്പര്‍ 5 കാണാതെ പുറത്തായിരുന്നു. ലീഗിലെ പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ ഇന്ന് അവസാനിക്കും. വൈകിട്ട് 6.30ന് കാലിക്കറ്റ് ഹീറോസ് ചെന്നൈ ബ്ലിറ്റ്‌സിനെ നേരിടും. രാത്രി 8.30ന് അഹ്മദാബാദ് ഡിഫന്‍ഡേഴ്‌സും ഡല്‍ഹി തൂഫാന്‍സും തമ്മിലാണ് രണ്ടാം മത്സരം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Prime Volley: Kochi Won
Next Story