Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightപ്രൈം ​വോ​ളി​:...

പ്രൈം ​വോ​ളി​: കാ​ലി​ക്ക​റ്റ് ഹീ​റോ​സ്-​ഡ​ല്‍ഹി തൂ​ഫാ​ന്‍സ് ഫൈ​ന​ല്‍ ഇ​ന്ന്

text_fields
bookmark_border
പ്രൈം ​വോ​ളി​: കാ​ലി​ക്ക​റ്റ് ഹീ​റോ​സ്-​ഡ​ല്‍ഹി തൂ​ഫാ​ന്‍സ് ഫൈ​ന​ല്‍ ഇ​ന്ന്
cancel
camera_alt

പ്രൈം ​വോ​ളി​ബാ​ൾ ലീ​ഗ് കി​രീ​ട​വു​മാ​യി ഡ​ല്‍ഹി തൂ​ഫാ​ന്‍സ് ക്യാ​പ്റ്റ​ന്‍ സ​ഖ്‌​ലെ​യ്ന്‍ താ​രീ​ഖും കാ​ലി​ക്ക​റ്റ് ഹീ​റോ​സ്

നാ​യ​ക​ൻ ജെ​റോം വി​നീ​തും

ചെ​ന്നൈ: പ്രൈം ​വോ​ളി​ബാ​ള്‍ ലീ​ഗ് മൂ​ന്നാം സീ​സ​ണ്‍ കി​രീ​ട​പ്പോ​രാ​ട്ടം ഇ​ന്ന് ചെ​ന്നൈ ജ​വ​ഹ​ര്‍ലാ​ല്‍ നെ​ഹ്‌​റു ഇ​ന്‍ഡോ​ര്‍ സ്‌​റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കും. വൈ​കീ​ട്ട് 6.30ന് ​ക​രു​ത്ത​രാ​യ കാ​ലി​ക്ക​റ്റ് ഹീ​റോ​സ് ലീ​ഗി​ലെ പു​തു​മു​ഖ​ക്കാ​രാ​യ ഡ​ല്‍ഹി തൂ​ഫാ​ന്‍സി​നെ നേ​രി​ടും. എ​ട്ട് ന​ഗ​ര ഫ്രാ​ഞ്ചൈ​സി ടീ​മു​ക​ള്‍ മ​ത്സ​രി​ച്ച ഒ​ന്ന​ര മാ​സം നീ​ണ്ട സീ​സ​ണി​നാ​ണ് സ​മാ​പ​ന​മാ​വു​ന്ന​ത്. കൊ​ല്‍ക്ക​ത്ത ത​ണ്ട​ര്‍ബോ​ള്‍ട്ട്‌​സ്, അ​ഹ്മ​ദാ​ബാ​ദ് ഡി​ഫ​ന്‍ഡേ​ഴ്‌​സ് ടീ​മു​ക​ളാ​യി​രു​ന്നു യ​ഥാ​ക്ര​മം ആ​ദ്യ ര​ണ്ടു സീ​സ​ണു​ക​ളി​ലെ ചാ​മ്പ്യ​ന്മാ​ര്‍.

മു​ന്‍ സീ​സ​ണു​ക​ളി​ല്‍നി​ന്ന് വ്യ​ത്യ​സ്ത​മാ​യി തു​ട​ക്കം മു​ത​ല്‍ വി​സ്മ​യി​പ്പി​ക്കു​ന്ന പ്ര​ക​ട​ന​മാ​യി​രു​ന്നു കാ​ലി​ക്ക​റ്റ് ഹീ​റോ​സി​ന്റേ​ത്. ലീ​ഗ് റൗ​ണ്ടി​ല്‍ എ​ട്ടു മ​ത്സ​ര​ങ്ങ​ളി​ല്‍നി​ന്ന് 12 പോ​യ​ന്റു​മാ​യി ടേ​ബി​ളി​ല്‍ ഒ​ന്നാ​മ​തെ​ത്തി​യ ടീം, ​ര​ണ്ടു ബോ​ണ​സ് പോ​യ​ന്റു​മാ​യാ​ണ് സൂ​പ്പ​ര്‍ ഫൈ​വി​ല്‍ പ്ര​വേ​ശി​ച്ച​ത്. മും​ബൈ മി​റ്റി​യോ​ഴ്‌​സി​നും ബം​ഗ​ളൂ​രു ടോ​ർ​പി​ഡോ​സി​നു​മെ​തി​രെ ജ​യി​ച്ച് വീ​ണ്ടും പ​ട്ടി​ക​യി​ല്‍ ഒ​ന്നാ​മ​തെ​ത്തി ച​രി​ത്ര​ത്തി​ലെ ത​ങ്ങ​ളു​ടെ ആ​ദ്യ ഫൈ​ന​ല്‍ പ്ര​വേ​ശ​നം ഉ​റ​പ്പാ​ക്കി. ടീ​മി​നാ​യി ആ​രാ​ധ​ക​ര്‍ ന​ല്‍കി​യ വ​ലി​യ പി​ന്തു​ണ​ക്ക് ക​പ്പി​ലൂ​ടെ പ​ക​രം ന​ൽ​കു​മെ​ന്നും ആ​രാ​ധ​ക​രു​ടെ വി​ശ്വാ​സം​കാ​ക്കു​മെ​ന്നും ക്യാ​പ്റ്റ​ന്‍ ജെ​റോം വി​നീ​ത് പ​റ​ഞ്ഞു.

ഡ​ല്‍ഹി തൂ​ഫാ​ന്‍സ് 12 പോ​യ​ന്റ് നേ​ടി ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യാ​ണ് ലീ​ഗ് റൗ​ണ്ട് അ​വ​സാ​നി​പ്പി​ച്ച​ത്. സൂ​പ്പ​ര്‍ ഫൈ​വി​ല്‍ ബം​ഗ​ളൂ​രു ടോ​ർ​പി​ഡോ​സി​നെ​യും കാ​ലി​ക്ക​റ്റ് ഹീ​റോ​സി​നെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി​യ അ​വ​ര്‍ ലീ​ഗ് റൗ​ണ്ടി​ലെ ഒ​രു ബോ​ണ​സ് പോ​യ​ന്റി​ന്റെ ബ​ല​ത്തി​ല്‍ എ​ലി​മി​നേ​റ്റ​റി​ന് യോ​ഗ്യ​ത നേ​ടു​ക​യാ​യി​രു​ന്നു. നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ അ​ഹ്മ​ദാ​ബാ​ദി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ടീം ​കാ​ലി​ക്ക​റ്റ് ഹീ​റോ​സി​നെ​തി​രെ​യു​ള്ള ക​ലാ​ശ​ക്ക​ളി ഉ​റ​പ്പി​ച്ച​ത്. കി​രീ​ടം നേ​ടി സീ​സ​ണ്‍ അ​വ​സാ​നി​പ്പി​ക്കാ​നാ​ണ് ത​ങ്ങ​ള്‍ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന് തൂ​ഫാ​ന്‍സ് ക്യാ​പ്റ്റ​ന്‍ സ​ഖ്‌​ലെ​യ്ന്‍ താ​രീ​ഖ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Spports NewsCalicut HeroesPrime VolleyDelhi Toofans
News Summary - Prime Volley: Calicut Heroes-Delhi Toofans Final Today
Next Story