Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightപ്രീ സീസൺ സന്നാഹം;...

പ്രീ സീസൺ സന്നാഹം; കേരള ബ്ലാസ്റ്റേഴ്സ് ടീം സെപ്റ്റംബറിൽ ദുബൈയിൽ

text_fields
bookmark_border
Kerala Blasters
cancel

ദു​ബൈ: മ​ല​യാ​ളി ഫു​ട്​​ബാ​ൾ​പ്രേ​മി​ക​ളു​ടെ ആ​വേ​ശ​മാ​യ കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സ്​ ടീം ​സെ​പ്​​റ്റം​ബ​റി​ൽ യു.​എ.​ഇ​യി​ലേ​ക്ക്​ പ​റ​ക്കും. ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ് സീ​സ​ണി​ന് മു​ന്നോ​ടി​യാ​യു​ള്ള ഒ​രു​ക്ക​ത്തി​നാ​ണ്​ ബ്ലാ​സ്റ്റേ​ഴ്‌​സ് ദു​ബൈ​യി​ലെ​ത്തു​ന്ന​ത്​. ഡ്യൂ​റാ​ൻ​ഡ്​ ക​പ്പി​ന്​ ശേ​ഷ​മാ​യി​രി​ക്കും സെ​പ്റ്റം​ബ​റി​ലെ ആ​ദ്യ ആ​ഴ്ച മു​ത​ൽ ബ്ലാ​സ്​​റ്റേ​ഴ്​​സി​ന്‍റെ യു.​എ.​ഇ പ​ര്യ​ട​നം. ആ​ഗ​സ്റ്റ്​ മൂ​ന്നു മു​ത​ൽ സെ​പ്​​റ്റം​ബ​ർ മൂ​ന്നു​വ​രെ​യാ​ണ്​ ഡ്യു​റ​ൻ​ഡ്​ ക​പ്പ്​ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ത​വ​ണ ബ്ലാ​സ്​​റ്റേ​ഴ്​​സി​ന്‍റെ​ ര​ണ്ടാം നി​ര ടീ​മാ​യി​രു​ന്നു ഡ്യു​റാ​ൻ​ഡ്​ ക​പ്പി​ൽ മ​ത്സ​രി​ച്ചി​രു​ന്ന​ത്​. ഇ​ക്കു​റി സീ​നി​യ​ർ ടീം ​ത​ന്നെ ക​ളി​ക്കു​മോ​യെ​ന്ന​ത്​ വ്യ​ക്ത​മ​ല്ല. എ​ങ്കി​ലും ടീം ​സെ​പ്​​റ്റം​ബ​ർ ഒ​ന്നി​നും 15നും ​ഇ​ട​യി​ൽ യു.​എ.​ഇ​യി​ൽ ഉ​ണ്ടാ​കു​മെ​ന്നാ​ണ്​ വി​വ​രം.

എട്ട്, 12,15 തീയതികളിൽ യു.​എ.​ഇ​യി​ലെ പ്ര​മു​ഖ പ്രൊ ​ലീ​ഗ് ക്ല​ബു​ക​ളു​മാ​യി ബ്ലാ​സ്​​റ്റേ​ഴ്​​സ്​ പ​രി​ശീ​ല​ന മ​ത്സ​ര​ങ്ങ​ളും ന​ട​ത്തും. യു.​എ.​ഇ യി​ലെ പ്രൊ ​ലീ​ഗ്, ഫ​സ്റ്റ് ഡി​വി​ഷ​ൻ ജേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ ക്ല​ബു​ക​ളു​മാ​യി ഇ​തി​ന​കം ച​ർ​ച്ച​ക​ൾ ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു. മു​ൻ യു.​എ.​ഇ ദേ​ശീ​യ താ​ര​വും അ​ൽ അ​ഹ്‌​ലി, അ​ൽ വെ​സ​ൽ ക്ല​ബു​ക​ളു​ടെ ക​ളി​ക്കാ​ര​നാ​യി​രു​ന്ന ഹ​സ്സ​ൻ അ​ലി ഇ​ബ്രാ​ഹി​മി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള എ​ച്ച്​16 സ്പോ​ർ​ട്സ് ത​ന്നെ​യാ​ണ് ഇ​ത്ത​വ​ണ​യും പ്രീ ​സീ​സ​ൺ ഒ​രു​ക്കു​ന്ന​ത്. യു.​എ.​ഇ യി​ലെ ദേ​ശീ​യ ലീ​ഗി​ന്റെ ഫി​ക്സ്ച​ർ വ​രു​ന്ന മു​റ​ക്ക് ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഉ​ട​നെ ഉ​ണ്ടാ​കും. അ​തി​നാ​ൽ യു.​എ.​ഇ​യി​ലെ ബ്ലാ​സ്റ്റേ​ഴ്‌​സ് ആ​രാ​ധ​ക​ർ​ക്ക് ഇ​ത്ത​വ​ണ​യും മ​ത്സ​ര​ങ്ങ​ളും പ​രി​ശീ​ല​ന​വും നേ​രി​ൽ കാ​ണാ​ൻ അ​വ​സ​ര​വു​മു​ണ്ടാ​വു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala BlastersDubaipre-season preparation
News Summary - pre-season preparation; Kerala Blasters team to visit Dubai in September
Next Story