Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightപ്രണോയ് 15ാം റാങ്കിൽ

പ്രണോയ് 15ാം റാങ്കിൽ

text_fields
bookmark_border
പ്രണോയ് 15ാം റാങ്കിൽ
cancel

ന്യൂഡൽഹി: ഇന്ത്യയുടെ മലയാളി താരം എച്ച്.എസ്. പ്രണോയ് ലോക ബാഡ്മിൻറൺ റാങ്കിങ്ങിൽ 15ാം സ്ഥാനത്തേക്ക് കയറി. സമീപകാലത്തെ മികച്ച പ്രകടനമാണ് പ്രണോയിക്ക് ആദ്യ 15ലേക്ക് വഴിതുറന്നത്. ലോക ചാമ്പ്യൻഷിപ്പിലും ജപ്പാൻ ഓപണിലും പ്രണോയ് ക്വാർട്ടറിൽ കടന്നിരുന്നു. ഒമ്പതാം റാങ്കിലുള്ള ലക്ഷ്യ സെന്നും 11ാമതുള്ള കിഡംബി ശ്രീകാന്തുമാണ് മുൻനിരയിലുള്ള ഇന്ത്യക്കാർ. വനിതകളിൽ പി.വി. സിന്ധു ആറാം സ്ഥാനത്താtണ്.

പുരുഷ ഡബ്ൾസിൽ സാത്വിക് സായ് രാജ് റാൻകി റെഡ്ഡി-ചിരാഗ് ഷെട്ടി ജോടി എട്ടാം റാങ്കിലാണ്. മലയാളി താരം എം.ആർ. അർജുനും ധ്രുവ് കപിലയുമടങ്ങിയ സഖ്യം 23ാം റാങ്കിലുണ്ട്. വനിത ഡബ്ൾസിൽ അശ്വിനി പൊന്നപ്പ-സിക്കി റെഡ്ഡി ജോടി 23ാമതും മലയാളി താരം ട്രീസ ജോളിയും ഗായത്രി ഗോപിചന്ദുമടങ്ങിയ ടീം 32ാമതുമാണ്.

Show Full Article
TAGS:hs Pranoy 
News Summary - Pranoy at 15th rank
Next Story