Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightആനന്ദം പ്രഗ്നാനന്ദം......

ആനന്ദം പ്രഗ്നാനന്ദം... കരുവാനയെ അട്ടിമറിച്ച് പ്രഗ്നാനന്ദ ചെസ് ലോകകപ്പ് ഫൈനലിൽ

text_fields
bookmark_border
ആനന്ദം പ്രഗ്നാനന്ദം... കരുവാനയെ അട്ടിമറിച്ച് പ്രഗ്നാനന്ദ ചെസ് ലോകകപ്പ് ഫൈനലിൽ
cancel

ബ​കു (അ​സ​ർ​ബൈ​ജാ​ൻ): ലോ​ക മൂ​ന്നാം ന​മ്പ​റു​കാ​ര​ൻ യു.​എ​സി​ന്റെ ഫാ​ബി​യോ ക​രു​വാ​ന​യെ അ​ട്ടി​മ​റി​ച്ച് കൗ​മാ​ര ഇ​ന്ത്യ​ൻ ഗ്രാ​ൻ​ഡ്മാ​സ്റ്റ​ർ ആ​ർ. പ്ര​ഗ്നാ​ന​ന്ദ ഫി​ഡെ ചെ​സ് ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു. സെ​മി​ഫൈ​ന​ൽ ടൈ ​ബ്രേ​ക്ക​റി​ൽ 3.5-2.5 ജ​യ​വു​മാ​യാ​ണ് 18കാ​ര​നാ​യ ചെ​ന്നൈ സ്വ​ദേ​ശി ഫൈ​ന​ലി​ന് ടി​ക്ക​റ്റെ​ടു​ത്ത​ത്. ബു​ധ​നാ​ഴ്ച ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​ൽ ലോ​ക ഒ​ന്നാം ന​മ്പ​ർ താ​രം നോ​ർ​വേ​യു​ടെ മാ​ഗ്ന​സ് കാ​ൾ​സ​ണാ​ണ് പ്ര​ഗ്നാ​ന​ന്ദ​യു​ടെ എ​തി​രാ​ളി. 2024ലെ ​ലോ​ക ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ന്റെ കാ​ൻ​ഡി​ഡേ​റ്റ് ടൂ​ർ​ണ​മെ​ന്റി​നും യോ​ഗ്യ​ത നേ​ടി പ്ര​ഗ്നാ​ന​ന്ദ.

സെ​മി​യി​ലെ ര​ണ്ട് ഗെ​യിം ക്ലാ​സി​ക്ക​ൽ പ​ര​മ്പ​ര 1-1ന് ​അ​വ​സാ​നി​ച്ച​തോ​ടെ​യാ​ണ് ടൈ​ബ്രേ​ക്ക​റി​ലേ​ക്കു നീ​ണ്ട​ത്. ബു​ദ്ധി​പ​ര​മാ​യ നീ​ക്ക​ങ്ങ​ളി​ലൂ​ടെ ക​രു​വാ​ന​യെ മ​റി​ക​ട​ന്ന പ്ര​ഗ്നാ​ന​ന്ദ ചെ​സ് ഇ​തി​ഹാ​സം വി​ശ്വ​നാ​ഥ​ൻ ആ​ന​ന്ദി​നു​ശേ​ഷം ലോ​ക​ക​പ്പ് ഫൈ​ന​ലി​ലെ​ത്തു​ന്ന ആ​ദ്യ ഇ​ന്ത്യ​ക്കാ​ര​നു​മാ​യി.

സെ​മി​യി​ലും ഇ​തി​നു​മു​മ്പ് ഇ​ന്ത്യ​യി​ൽ​നി​ന്ന് ആ​ന​ന്ദ് മാ​ത്ര​മേ മ​ത്സ​രി​ച്ചി​ട്ടു​ള്ളൂ. സ​ഹ​താ​രം അ​ർ​ജു​ൻ എ​റി​ഗെ​യ്സി​യെ തോ​ൽ​പി​ച്ചാ​ണ് പ്ര​ഗ്നാ​ന​ന്ദ സെ​മി​യി​ൽ ക​ട​ന്ന​ത്. ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ഇ​ക്കു​റി നാ​ല് ഇ​ന്ത്യ​ക്കാ​ർ ക്വാ​ർ​ട്ട​റി​ലെ​ത്തി​യി​രു​ന്നു. കാ​ൾ​സ​ൺ സെ​മി​യി​ൽ അ​സ​ർ​ബൈ​ജാ​ന്റെ നി​ജാ​ത് അ​ബാ​സോ​വി​നെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി. ‘‘പ്രാ​ഗ് ഫൈ​ന​ലി​ലേ​ക്ക് ക​ട​ന്നു! ടൈ​ബ്രേ​ക്കി​ൽ അ​ദ്ദേ​ഹം ഫാ​ബി​യാ​നോ ക​രു​വാ​ന​യെ തോ​ൽ​പി​ച്ചു. ഇ​നി മാ​ഗ്ന​സ് കാ​ൾ​സ​ണെ നേ​രി​ടും. എ​ന്തൊ​രു പ്ര​ക​ട​നം!’’ -വി​ശ്വ​നാ​ഥ​ൻ ആ​ന​ന്ദ് ട്വീ​റ്റ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PragnanandaChess World Cup finals
News Summary - Praggnanandhaa in Chess World Cup finals
Next Story