ഒളിമ്പിക് ഗുസ്തി: റീതികക്ക് ക്വാർട്ടറിൽ തോൽവി
text_fieldsകിർഗിസ്താന്റെ അയ്പെറി മെഡെറ്റ് കൈസിയെ നേരിടുന്ന റീതിക ഹൂഡ
പാരിസ്: വനിത ഗുസ്തി 76 കിലോ ഇനത്തിൽ ഇന്ത്യക്കായി ഇറങ്ങിയ റീതിക ഹൂഡ ക്വാർട്ടർ ഫൈനലിൽ തോറ്റു. ടോപ് സീഡും കിർഗിസ്താൻ താരവുമായ അയ്പെറി മെഡെറ്റ് കൈസിയോട് ടൈബ്രേക്കറിൽ പൊരുതിവീഴുകയായിരുന്നു. 1-1 സ്കോറിലാണ് മത്സരം അവസാനിച്ചത്. ഇതോടെ, അവസാന ടെക്നിക്കൽ പോയന്റ് നേടിയയാളെന്ന നിലയിൽ അയ്പെറിയെ വിജയിയായി പ്രഖ്യാപിച്ചു.
തോറ്റെങ്കിലും റീതികയുടെ മെഡൽ സാധ്യത പൂർണമായും അവസാനിച്ചിട്ടില്ല. അയ്പെറി ഫൈനലിൽ പ്രവേശിക്കുന്ന പക്ഷം റീതികക്ക് വെങ്കല മത്സരത്തിന് മുന്നോടിയായുള്ള റെപിഷാസ് റൗണ്ടിൽ കടക്കാം. ഇതിൽ ജയിച്ചാൽ ഇന്ത്യൻ താരം വെങ്കല പോരാട്ടത്തിന് യോഗ്യത നേടും. പ്രീക്വാർട്ടറിൽ ഹംഗറിയുടെ ബെർനഡറ്റ് നാഗിയെയാണ് റീതിക വീഴ്ത്തിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

