Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒളിമ്പിക്സ്; പുരുഷ ബാഡ്മിന്‍റണിൽ ആവേശപ്പോര്; സെമിയിൽ അടിക്ക് തിരിച്ചടി, ഒപ്പം ആരാധകരും

text_fields
bookmark_border
ഒളിമ്പിക്സ്; പുരുഷ ബാഡ്മിന്‍റണിൽ ആവേശപ്പോര്; സെമിയിൽ അടിക്ക് തിരിച്ചടി, ഒപ്പം ആരാധകരും
cancel

പാരിസ്: പുരുഷ ബാഡ്മിന്‍റണിൽ ഇന്ത്യയുടെ ലക്ഷ്യ സെന്നും ഡെൻമാർക്കിന്‍റെ വിക്റ്റർ അക്സെൽസനും തമ്മിൽ മികച്ച പോരാട്ടം. ആദ്യ സെറ്റ് അവസാനിക്കുമ്പോൾ ലക്ഷ്യ സെന്നിന്‍റെ 20 പോയന്റിനെതിരെ 22 പോയന്റുമായി അക്സെൽസൻ മുന്നിട്ട് നിൽക്കുന്നു. മികച്ച കോൺഫിഡെൻസോടെ മത്സരിച്ച ലക്ഷ്യ സെന്നിന് അവസാന നിമിഷം താളം നഷ്ടപ്പെടുകയായിരുന്നു.

തുടക്കം തൊട്ട് തീപാറിയ മത്സരത്തിൽ ഇരുവരും കട്ടക്ക് നിൽക്കുകയാണ്. സ്മാഷിന് സ്മാഷ് കൊണ്ട് തന്നെ നേരിടാനാണ് ഇന്ത്യയുടെ ലക്ഷ്യ സെന്നിന്‍റെയും ഡെൻമാർക്കിന്‍റെ വിക്റ്റർ അക്സെൽസന്‍റെയും തീരുമാനം. ഇരുവരുടെയും മികച്ച പ്രകടനത്തോടൊപ്പം കാണികളും ഒരുമിക്കുന്നുണ്ട്. ലക്ഷ്യ സെന്നിനും ഇന്ത്യക്കും ആർപ്പ് വിളിച്ച് ഒരുപാട് ആരാധകർ മത്സരം കാണാനെത്തിയിട്ടുണ്ട്. അപ്പുറെ ഡെൻമാർക്ക് ആരാധകരും കട്ടക്ക് കട്ടക്കുണ്ട്. ആവേശകരമായ മത്സരം രണ്ടാം സെറ്റിലേക്ക് നീങ്ങുകയാണ്. ഇന്ത്യക്ക് വേണ്ടി ആദ്യമായാണ് പുരുഷ ബാഡ്മിന്‍റണിൽ ഒരു താരം സെമിഫൈനൽ കളിക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - lakshya sen vs viktor axelsen semi final
Next Story