Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒളിമ്പിക്സിലെ ആദ്യ സ്വർണം ചൈനക്ക്; 10 മീറ്റർ മിക്സഡ് റൈഫിളിലാണ് നേട്ടം

text_fields
bookmark_border
ഒളിമ്പിക്സിലെ ആദ്യ സ്വർണം ചൈനക്ക്; 10 മീറ്റർ മിക്സഡ് റൈഫിളിലാണ് നേട്ടം
cancel

പാരിസ്: ഒളിമ്പിക്സിലെ ആദ്യ സ്വർണം ചൈനക്ക്. 10 മീറ്റർ മിക്സഡ് റൈഫിളിൽ ഹുയാങ് ‍യൂറ്റിങ്-ഷെങ് ലിഹാവോ ടീം ദക്ഷിണ കൊറിയയുടെ കിം ജിഹ്യോൻ-പാർക് ഹാജുൻ സംഘത്തെ 16-12ന് ഫൈനലിൽ തോൽപിച്ച് ജേതാക്കളായി.

വെങ്കല മെഡൽ മത്സരത്തിൽ കസാഖ്സ്താന്റെ അലക്സാൻഡ്ര ലൈ -ഇസ് ലാം സത്പയേവ് ടീം ജർമനിയുടെ മാക്സിമിലിയൻ ഉൾബ്രിച്-അന്ന ജാൻസെൻ സംഘത്തെ 17-5നും പരാജയപ്പെടുത്തി.

ടേബ്ൾ ടെന്നിസിൽ ഹർമീത്

പാരിസ്: കന്നി ഒളിമ്പിക്സിനെത്തിയ ഹർമീത് ദേശായി ടേബ്ൾ ടെന്നിസിൽ ജയത്തോടെ രണ്ടാം റൗണ്ടിൽ. ഒരു ഘട്ടത്തിലും എതിരാളിയാകാനാതെ പോയ ജോർഡൻ താരം സൈദ് അബൂയമാനെ 30 മിനിറ്റിൽ നേരിട്ടുള്ള സെറ്റുകളിലാണ് ഹർമീത് വീഴ്ത്തിയത്. സ്കോർ 11-7 11-9 11-5 11-5. 2018ലും 2022ലും കോമൺവെൽത്ത് ഗെയിംസ് സ്വർണമെഡൽ ജേതാവാണ് ഹർമീത്. ഇന്ത്യയുടെ വെറ്ററൻ താരം ശരത് കമാൽ ഇന്ന് ഇതേയിനത്തിൽ ഇറങ്ങുന്നുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - China bag first gold medal of Paris Olympics
Next Story