Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'അദ്ദേഹം വലിയൊരു മനുഷ്യനാണ്'; ധോണ‍ിയുമായുള്ള താരതമ്യപ്പെടുത്തലിൽ ഇന്ത്യൻ തുഴച്ചിൽ താരം

text_fields
bookmark_border
ധോണി വലിയ ഒരു അത്ലെറ്റാണെന്നും തന്നെ എങ്ങനെയാണ് അദ്ദേഹവുമായി താരതമ്യം ചെയ്യുന്നതെന്നും ബൽരാജ് ചോദിച്ചു.
അദ്ദേഹം വലിയൊരു മനുഷ്യനാണ്; ധോണ‍ിയുമായുള്ള താരതമ്യപ്പെടുത്തലിൽ ഇന്ത്യൻ തുഴച്ചിൽ താരം
cancel

പാരിസ്: റോവിങ്ങിലെ എം.എസ്. ധോണിയാണ് താൻ എന്ന താരതമ്യപ്പെടുത്തലിന് മറുപടിയുമായി ഇന്ത്യൻ തുഴച്ചിൽ താരം ബൽരാജ് പൻവാർ.

മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റനായ ധോണിയുമായി താരത്തെ താരതമ്യപ്പെടുത്തിയിരുന്നു. ഒളിമ്പിക്സിന്റെ വെബ്സൈറ്റിലാണ് താരത്തെ ഇന്ത്യൻ റോവിങ്ങിന്റെ എം.എസ്. ധോണി എന്ന് അടയാളപ്പെടുത്തിയിരിക്കുന്നത്.

ധോണി വലിയ ഒരു അത്ലെറ്റാണെന്നും തന്നെ എങ്ങനെയാണ് അദ്ദേഹവുമായി താരതമ്യം ചെയ്യുന്നതെന്നും ബൽരാജ് ചോദിച്ചു.

' അദ്ദേഹം വലിയ ഒരു അത്ലെറ്റാണ് എന്നെ എങ്ങനെ അദ്ദേഹവുമായി താരതമ്യം ചെയ്യാൻ സാധിക്കും. ഞാൻ വലുത് എന്തെങ്കിലും നേടിയാൽ മാത്രമെ എന്റെയും അദ്ദേഹത്തിന്റെയും പേരുകൾ ഒരുമിച്ച് വെക്കാൻ സാധിക്കുകയുള്ളൂ. ഞാൻ മെഡൽ എന്തെങ്കിലും സ്വന്തമാക്കിയാൽ കുഴപ്പമുണ്ടാകില്ല,' ബൽരാജ് പറഞ്ഞു.

ഇ.എസ്.പി.എന്നിനോട് സംസാരിക്കവെയാണ് താരം ഇക്കാര്യം പറഞ്ഞത്. നിലവിൽ തുഴച്ചലിൽ സിംഗിൾ സ്കൾസ് വിഭാഗത്തിൽ ബൽരാജ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചിട്ടുണ്ട്. ഹീറ്റ്സിൽ നാലാമത് ഫിനിഷ് ചെയ്ത് പുറത്തായെങ്കിലും റെപ്പാഷാഗെ റൗണ്ടിൽ അദ്ദേഹം രണ്ടാമനായികൊണ്ട് ക്വാർട്ടർ പ്രവേശനം നടത്തുകയായിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - balraj panwar says dhoni is big athlete and dont compare him with msd
Next Story