Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightപാ​ല​ക്കാ​ടി​ന്...

പാ​ല​ക്കാ​ടി​ന് വീ​ണ്ടും കി​രീ​ടം; അ​ട്ടി​മ​റി​ച്ച്​ ഐ​ഡി​യ​ൽ ഇ.​എ​ച്ച്.​എ​സ്.​എ​സ്

text_fields
bookmark_border
പാ​ല​ക്കാ​ടി​ന് വീ​ണ്ടും കി​രീ​ടം; അ​ട്ടി​മ​റി​ച്ച്​ ഐ​ഡി​യ​ൽ    ഇ.​എ​ച്ച്.​എ​സ്.​എ​സ്
cancel
camera_alt

തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​ മേ​ള​യി​ൽ ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​മാ​രാ​യ പാ​ല​ക്കാ​ട് ജി​ല്ല

തി​രു​വ​ന​ന്ത​പു​രം: 64ാമ​ത്​ സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള​ക്ക്​ കൊ​ടി​യി​റ​ങ്ങി​​യ​പ്പോ​ൾ അ​വ​സാ​ന ഇ​ന​ത്തി​ലും സ്വ​ർ​ണം നേ​ടി സ​മ്പൂ​ർ​ണാ​ധി​പ​ത്യ​ത്തോ​ടെ പാ​ല​ക്കാ​ട്​ കി​രീ​ടം നി​ല​നി​ർ​ത്തി. സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ വ​മ്പ​ൻ​മാ​രെ മ​ല​ർ​ത്തി​യ​ടി​ച്ച മ​ല​പ്പു​റം ക​ട​ക​ശേ​രി ഐ​ഡി​യ​ൽ ഇ.​എ​ച്ച്.​എ​സ്.​എ​സി​നാ​ണ്​ ചാ​മ്പ്യ​ൻ പ​ട്ടം. കു​ത്ത​ക​ക​ൾ ത​ക​രു​ക​യും പു​തി​യ താ​രോ​ദ​യ​ങ്ങ​ൾ പ്ര​ക​ട​മാ​കു​ക​യും ചെ​യ്ത മേ​ള​യി​ൽ മ​ല​പ്പു​റ​വും കോ​ഴി​ക്കോ​ടും വ​ൻ കു​തി​പ്പാ​ണ്​ ന​ട​ത്തി​യ​ത്. വ​ർ​ഷ​ങ്ങ​ളാ​യി കു​ത്ത​ക​യാ​ക്കി വ​ച്ചി​രു​ന്ന കി​രീ​ട​ങ്ങ​ളി​ൽ നി​ന്ന്​ എ​റ​ണാ​കു​ള​വും കോ​ത​മം​ഗ​ലം മാ​ർ​ബേ​സി​ലും അ​ഞ്ചാം​സ്ഥാ​ന​ത്തേ​ക്ക്​ കൂ​പ്പു​കു​ത്തു​ക​യും ചെ​യ്തു. 2019 ൽ ​ക​ണ്ണൂ​രി​ൽ ന​ട​ന്ന മേ​ള​യി​ൽ 16 റെ​ക്കോ​ഡു​ക​ൾ പി​റ​ന്നെ​ങ്കി​ൽ കോ​വി​ഡ്​ ഉ​യ​ർ​ത്തി​യ വെ​ല്ലു​വി​ളി​യെ തു​ട​ർ​ന്ന്​ ര​ണ്ട്​ വ​ർ​ഷ​ത്തി​ന്​ ശേ​ഷം ന​ട​ന്ന മീ​റ്റി​ൽ ആ​റ്​ ​റെ​ക്കോ​ഡു​ക​ൾ മാ​ത്ര​മാ​ണു​ണ്ടാ​യ​ത്.

32 സ്വ​ർ​ണ​വും 21 വെ​ള്ളി​യും 18 വെ​ങ്ക​ല​വു​മു​ൾ​പ്പെ​ടെ 269 പോ​യ​ന്‍റോ​ടെ​യാ​ണ്​ പാ​ല​ക്കാ​ട്​ കി​രീ​ടം നി​ല​നി​ർ​ത്തി​യ​ത്. 13 സ്വ​ർ​ണ​വും 17 വെ​ള്ളി​യും 14 വെ​ങ്ക​ല​വു​മാ​യി 149 പോ​യ​ന്‍റോ​ടെ​യാ​ണ്​ മ​ല​പ്പു​റ​ത്തി​ന്‍റെ ര​ണ്ടാം​സ്ഥാ​ന​ത്തേ​ക്കു​ള്ള കു​തി​പ്പ്. അ​വ​സാ​ന മേ​ള​യി​ൽ ആ​റാം സ്ഥാ​ന​ത്താ​യി​രു​ന്നു മ​ല​പ്പു​റം. എ​ട്ട്​ സ്വ​ർ​ണ​വും 16 വീ​തം വെ​ള്ളി​യും വെ​ങ്ക​ല​വു​മു​ൾ​പ്പെ​ടെ 122 പോ​യ​ന്‍റോ​ടെ കോ​ഴി​ക്കോ​ട്​ മൂ​ന്നാം സ്ഥാ​നം നി​ല​നി​ർ​ത്തി.

വ​ർ​ഷ​ങ്ങ​ളാ​യി ജേ​താ​ക്ക​ളാ​യി​രു​ന്ന എ​റ​ണാ​കു​ള​ത്തി​ന്​ 11 സ്വ​ർ​ണ​വും ആ​റ്​ വെ​ള്ളി​യും എ​ട്ട്​ വെ​ങ്ക​ല​വു​മാ​യി 81 പോ​യ​ന്‍റോ​ടെ അ​ഞ്ചാം​സ്ഥാ​നം നേ​ടാ​നേ ആ​യു​ള്ളൂ. 89 പോ​യ​ന്‍റു​ള്ള കോ​ട്ട​യ​ത്തി​നാ​ണ്​ നാ​ലാം​സ്ഥാ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:winnersPalakkadState School Sports Festival
News Summary - Palakkad win the state school sports fest; Overthrew the ideal E.H.S.S
Next Story