വൻ പങ്കാളിത്തത്തോടെ പാലക്കാട് ജില്ല അത്ലറ്റിക്സ് മീറ്റ്
text_fieldsഅണ്ടർ 18 ആൺ ഹൈജംപ്: ആർ. അഭിജിത്ത്, പറളി എച്ച്.എസ്.എസ്
പാലക്കാട്: ജില്ല അത്ലറ്റിക് അസോസിയേഷെൻറ നേതൃത്വത്തിൽ ജൂനിയർ ജില്ല അത്ലറ്റിക്സ് മീറ്റിന് പാലക്കാട് മെഡിക്കൽ കോളജ് സിന്തറ്റിക് ട്രാക്കിൽ തുടക്കമായി. രണ്ടു ദിവസമായി നടക്കുന്ന മീറ്റിൽ 60 ക്ലബുകളിൽനിന്നായി 1600ഒാളം അത്ലറ്റുകൾ പെങ്കടുക്കും.
മീറ്റിെൻറ ആദ്യദിനം ആകെയുള്ള 127 ഇനങ്ങളിൽ 37 എണ്ണം പൂർത്തിയായപ്പോൾ പാലക്കാട് ഒളിമ്പിക് അത്ലറ്റിക് ക്ലബ് 51 പോയൻറുമായി ഒന്നാം സ്ഥാനത്താണ്. പറളി എച്ച്.എസ്.എസ് അത്ലറ്റിക് ക്ലബ് 40 പോയൻറുമായി രണ്ടാമതും മുണ്ടൂർ ഹയർ സെക്കൻഡറി സ്കൂൾ അത്ലറ്റിക് ക്ലബ്, മാത്തൂർ സി.എഫ്.ഡി സ്കൂൾ ക്ലബ് എന്നിവ 33 പോയൻറുമായി മൂന്നാമതുമുണ്ട്.
32 പോയൻറുമായി ചിറ്റൂർ യങ്സ്റ്റേഴ്സ് ക്ലബാണ് നാലാം സ്ഥാനത്ത്. കോവിഡ് കാരണം കഴിഞ്ഞ വർഷം നാമമാത്രമായി നടത്തിയ മീറ്റിൽ ഇത്തവണ വൻേതാതിലുള്ള പങ്കാളിത്തമുണ്ട്. കായികതാരങ്ങളുടെ ആധിക്യം കാരണം രാത്രി ഫ്ലഡ്ലൈറ്റിലും മത്സരം തുടർന്നു. പാലക്കാട് സബ് കലക്ടർ ബൽപ്രീത് സിങ് ഉദ്ഘാടനം ചെയ്തു.
പാലക്കാട് മെഡിക്കൽ കോളജ് ഡയറക്ടർ േഡാ. എം.എസ്. പത്മനാഭൻ മുഖ്യാഥിതിയായി. ഒളിമ്പ്യൻ എം. ശ്രീശങ്കറിനെയും പിതാവും പരിശീലകനുമായ എസ്. മുരളിയെയും ചടങ്ങിൽ ആദരിച്ചു. ജില്ല അത്ലറ്റിക് അസോസിയേഷൻ പ്രസിഡൻറ് സി. ഹരിദാസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം. രാമചന്ദ്രൻ സ്വാഗതവും സി.കെ. വാസു നന്ദിയും പറഞ്ഞു. മീറ്റ് ബുധനാഴ്ച വൈകീട്ട് സമാപിക്കും. അഡ്വ. കെ. പ്രേംകുമാർ എം.എൽ.എ സമ്മാനദാനം നടത്തും.