Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightപാലക്കാട് ജി​ല്ല...

പാലക്കാട് ജി​ല്ല അ​ത്​​ല​റ്റി​ക്​ മീ​റ്റ്​: ഒ​ളി​മ്പി​ക് അ​ത്‌​ല​റ്റി​ക്​ ചാ​മ്പ്യ​ന്മാർ

text_fields
bookmark_border
Palakkad District Athletic Meet
cancel
camera_alt

ജില്ല അത്‍ലറ്റിക് മീറ്റിൽ ഓവറോൾ ചാമ്പ്യന്മാരായ ഒളിമ്പിക് അത്‍ലറ്റിക് ക്ലബ് പാലക്കാട് ടീം

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട്​ ജി​ല്ല അ​ത്​​ല​റ്റി​ക്​ മീ​റ്റി​ൽ അ​വ​സാ​ന​ദി​നം ക​രു​ത്തു​കാ​ട്ടി പാ​ല​ക്കാ​ട്‌ ഒ​ളി​മ്പി​ക് അ​ത്‌​ല​റ്റി​ക് ക്ല​ബ് ചാ​മ്പ്യ​ന്മാ​ർ. 319 പോ​യ​ന്‍റു​ക​ൾ നേ​ടി​യാ​ണ്​ ക്ല​ബി​ന്‍റെ നേ​ട്ടം. സി.​എ​ഫ്.​ഡി മാ​ത്തൂ​ർ ര​ണ്ടാം സ്ഥാ​ന​വും പ​റ​ളി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി മൂ​ന്നാം സ്ഥാ​ന​വും നേ​ടി. യ​ഥാ​ക്ര​മം 154, 133 എ​ന്നി​ങ്ങ​നെ​യാ​ണ് പോ​യ​ന്‍റു​നി​ല.

മെ​ഡി​ക്ക​ൽ കോ​ള​ജ് സി​ന്ത​റ്റി​ക് മൈ​താ​ന​ത്ത് ശ​നി​യാ​ഴ്ച ആ​രം​ഭി​ച്ച ചാ​മ്പ്യ​ൻ​ഷി​പ്​ ഞാ​യ​റാ​ഴ്ച​യോ​ടെ സ​മാ​പി​ച്ചു. ഒ​ളി​മ്പ്യ​ൻ ടി​ന്റു ലൂ​ക്ക വി​ജ​യി​ക​ൾ​ക്ക്​ സ​മ്മാ​നം വി​ത​ര​ണം ചെ​യ്‌​തു. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് സി. ​ഹ​രി​ദാ​സ് അ​ധ്യ​ക്ഷ​നാ​യി. സെ​ക്ര​ട്ട​റി എം. ​രാ​മ​ച​ന്ദ്ര​ൻ, എം. ​പ്ര​സ​ന്ന​കു​മാ​ർ, പ്ര​ഫ. സി. ​രാ​ജേ​ഷ്, എ.​എ​സ്. സ​ത്യ​ൻ, ഡോ. ​വി. മ​ഞ്ജു, സി. ​ക​വി​ത, ഡോ. ​പി.​സി. ഏ​ലി​യാ​മ്മ, പി.​ആ​ർ. അ​ശോ​ക​ൻ, കാ​യി​ക പ​രി​ശീ​ല​ക​ൻ എ​സ്.​എ​സ്. മൈ​ക്കി​ൾ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

വി​വി​ധ സ്കൂ​ൾ ക്ല​ബു​ക​ളി​ൽ നി​ന്നാ​യി 1,200 കാ​യി​ക​താ​ര​ങ്ങ​ളാ​ണ് ര​ണ്ട് ദി​വ​സ​മാ​യി ന​ട​ന്ന ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ത്ത​ത്. നീ​ണ്ട ഇ​ട​വേ​ള​യ്ക്ക് ശേ​ഷ​മു​ള്ള മീ​റ്റി​ന് മ​ത്സ​രാ​ർ​ത്ഥി​ക​ളു​ടെ എ​ണ്ണ​ത്തി​ലും ഗ​ണ്യ​മാ​യ കു​റ​വു​ണ്ടാ​യി. കോ​വി​ഡി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷം അ​ത്‌​ല​റ്റി​ക് ച​മ്പ്യ​ൻ​ഷി​പ് ന​ട​ന്നി​രു​ന്നി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Palakkad District Athletic Meet
News Summary - Palakkad District Athletic Meet Olympic Athletic Champions
Next Story