ഗുസ്തിതാരം സുമിത് മാലിക്കിന് ടോക്കിയോ ഒളിമ്പിക്സ് യോഗ്യത
text_fieldsസോഫിയ: ഇന്ത്യൻ ഗുസ്തിതാരം സുമിത് മാലിക് ടോക്കിയോ ഒളിമ്പിക്സിലേക്ക് യോഗ്യത നേടി. ബൾഗേറിയയിൽ നടന്ന ലോക ഗുസ്തി യോഗ്യതാ മത്സരം ഫൈനലിൽ വെനസ്വേലയുടെ ജോസ് ഡയസ് റോബർട്ടിയെ 5-0ന് മറികടന്നാണ് ഒളിമ്പിക്സ് യോഗ്യത നേടിയത്. 125 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിലാണ് സുമിത് മത്സരിച്ചത്. സ്പോർട്സ് അതോറിറ്റി ഒാഫ് ഇന്ത്യ (സായ്) ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് സന്തോഷ വാർത്ത പുറത്തുവിട്ടത്.
ഒളിമ്പിക്സ് യോഗ്യത നേടുന്ന നാലാമത്തെ പുരുഷ താരവും ഏഴാമത്തെ ഇന്ത്യൻ താരവുമാണ് സുമിത് മാലിക്. 28കാരനായ സുമിത് മാലിക് കോമൺവെൽത്ത് ഗെയിംസ് ചാമ്പ്യനും ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ ജേതാവുമാണ്.
കിർഗിസ്താന്റെ അയാൽ ലാസറേവിനെയും മോൾഡോവയുടെ അലക്സാണ്ടർ റൊമാനോവിനെയും 2-2 മാർജിന് തോൽപിച്ചാണ് സുമിത് ക്വാർട്ടർ ഫൈനലിലെത്തിയത്. താജിക്കിസ്താന്റെ റുസ്തം ഇസ്കന്ദരിയെ 10-5ന് പരാജയപ്പെടുത്തി സെമിഫൈനൽ നേടി.
രവി കുമാർ ദഹിയ (57 കിലോ), ബജ്റങ് പുനിയ (65 കിലോ), ദീപക് പുനിയ (86 കിലോ), വിനേഷ് ഭോഗത് (53 കിലോ), അൻഷു മാലിക് (57 കിലോ), സോനം മാലിക് (62 കിലോ) എന്നീ ഇന്ത്യൻ പുരുഷ-വനിത ഗുസ്തിതാരങ്ങൾ ടോക്കിയോ ഒളിമ്പിക്സിന് നേരത്തെ യോഗ്യത നേടിയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

