Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Sushil Kumar
cancel
Homechevron_rightSportschevron_rightOther Gameschevron_rightഗുസ്​തി താരത്തി​െൻറ...

ഗുസ്​തി താരത്തി​െൻറ മരണം: സുശീൽ കുമാറിനെക്കുറിച്ച്​ വിവരം നൽകുന്നവർക്ക്​ ഒരു ലക്ഷം രൂപ പാരിതോഷികം

text_fields
bookmark_border

ന്യൂഡൽഹി: മുൻ ജൂനിയർ ദേശീയ ഗുസ്തി ചാമ്പ്യൻ സാഗർ റാണയുടെ കൊലപാതക കേസിൽ പ്രതിയായ ഒളിമ്പിക്​സ്​ മെഡൽ ജേതാവ്​ സുശീൽ കുമാറിനെക്കുറിച്ച്​ വിവരം നൽകുന്നവർക്ക്​ ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച്​ ഡൽഹി പൊലീസ്​. സുശീൽ കുമാറിനെയും മറ്റ് ഒമ്പത് പ്രതികളെയും പിടികൂടാൻ ഡൽഹി പൊലീസിന്​ ഇതുവരെ കഴിഞ്ഞിട്ടില്ല.​ ഇതോടെയാണ്​​ പാരിതോഷികം ​പ്രഖ്യാപിച്ചത്​. മറ്റൊരു പ്രതിയായ ഫിസിക്കൽ എജുക്കേഷനൽ ട്രെയിനർ അജയ് കുമാറിനെ കുറിച്ച്​ വിവരം നൽകുന്നവർക്ക്​ 50,000 രൂപയും നൽകും.

കൊലപാതകവുമായി ബന്ധപ്പെട്ട് ശനിയാഴ്ച ഡൽഹി കോടതി സുശീൽ കുമാറിനും മറ്റ് ഒമ്പത് പേർക്കുമെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇയാൾക്കെതിരെ പൊലീസ് ലുക്ക് ഒൗട്ട്​ നോട്ടീസും ഇറക്കിയിട്ടുണ്ട്​.

കൂടാതെ ഇരുവർക്കുമെതിരെ നടപടി ആവശ്യപ്പെട്ട്​ പൊലീസ്​ ഡൽഹി സർക്കാറിനും കത്ത്​ നൽകി. സർക്കാർ ഉദ്യോഗസ്ഥരായ സുശീൽ കുമാറും അജയ് കുമാറും സംഭവത്തിൽ പ്രതികളാണെന്നും വകുപ്പ്​ തല നടപടി സ്വീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.

മേയ്​ നാലിനാണ്​ കേസിനാസ്​പദമായ സംഭവം നടന്നത്​. 23കാരനായ സാഗര്‍ ധന്‍ഖഡ് എന്ന സാഗര്‍ റാണയെ സ്‌റ്റേഡിയത്തി​െൻറ പാര്‍ക്കിങ് ഏരിയയില്‍ വെച്ച് മര്‍ദിച്ച് കൊ​ലപ്പെടുത്തിയെന്നാണ് കേസ്. മറ്റു ഗുസ്തിക്കാര്‍ക്ക് മുന്നില്‍ മോശമായി പെരുമാറിയതിന് സുശീല്‍ കുമാറും കൂട്ടാളികളും മോഡല്‍ ടൗണിലെ വീട്ടില്‍നിന്നും സാഗറിനെ പിടിച്ചുകൊണ്ടുവരികയായിരുന്നെന്നാണ് പൊലീസിന് ലഭിച്ച മൊഴി.

സംഭവത്തിന് ശേഷം സുശീല്‍ കുമാര്‍ ഹരിദ്വാറിലേക്കും പിന്നീട് ഋഷികേശിലേക്കും കടന്നതായി വിവരം ലഭിച്ചിരുന്നു. പിന്നീട്​ ഡല്‍ഹിയില്‍ തിരിച്ചെത്തി ഹരിയാനയിലെ വിവിധയിടങ്ങളില്‍ കഴിയുകയാണെന്നും സൂചനയുണ്ട്​. സുശീല്‍ കുമാറിനെതിരെ കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:boxingSushil Kumar
News Summary - Wrestler dies: Rs 1 lakh reward for information leading to Sushil Kumar
Next Story