Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലോക റാപ്പിഡ് ചെസ്: എറിഗെയ്സിക്കും ഹംപിക്കും വെങ്കലം

text_fields
bookmark_border
Koneru Hampi, Erigaisi
cancel
camera_alt

കൊ​നേ​രു ഹം​പി​, എ​റി​ഗെ​യ്സി​

Listen to this Article

ദോഹ: ഫിഡെ ലോക റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ് ഓപൺ, വനിത വിഭാഗങ്ങളിൽ ഇന്ത്യക്ക് വെങ്കലം. യഥാക്രമം അർജുൻ എറിഗെയ്സിയും കൊനേരു ഹംപിയുമാണ് മൂന്നാംസ്ഥാനത്തെത്തിയത്. ഓപണിൽ നോർവീജിയൻ സൂപ്പർ താരം മാഗ്നസ് കാൾസൻ ആറാം കിരീടം നേടി. ഡച്ച് താരം അനിഷ് ഗിരിയുമായി നടന്ന അന്തിമ റൗണ്ട് ഗെയിം സമനിലയിലായതോടെ 13ൽ 10.5 പോയന്റുമായാണ് കാൾസൻ ചാമ്പ്യനായത്. വനിതകളിൽ റഷ്യയുടെ അലക്സാന്ദ്ര ഗോറിയച്ച്കിനക്കാണ് കിരീടം.

കാൾസന് പിന്നിൽ രണ്ടാംസ്ഥാനത്തെത്തി‍യ റഷ്യയുടെ വ്ലാഡിസ്ലാവ് അർതെമിയേവിനും ഇന്ത്യയുടെ എറിഗെയ്സിക്കും 9.5 പോയന്റ് വീതമാണുള്ളത്. വനിതകളിൽ നിലവിലെ ചാമ്പ്യനായ ഹംപി കിരീട പ്രതീക്ഷയിലായിരുന്നു. ഗോറിയച്ച്കിനക്കും വെള്ളി നേടിയ ചൈനയുടെ ഷു ജിനെറിനും ഹംപിക്കും 10ൽ എട്ട് പോയന്റ് ലഭിച്ചെങ്കിലും ടൈബ്രേക്കർ നിയമം ഇന്ത്യൻ താരത്തിന് തിരിച്ചടിയായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - World Rapid Chess: Erigaisi and Humpy win bronze
Next Story