ലോക അത്‍ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ്: നീരജ് ചോപ്ര ഫൈനലില്‍
text_fieldsഒറിഗണ്‍: ലോക അത്‍ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനലില്‍. ആദ്യ റൗണ്ടില്‍ ആദ്യ ശ്രമത്തില്‍ 88.39 മീറ്റര്‍ എറിഞ്ഞാണ് ഫൈനലിലേക്ക് ചുവടുവെച്ചത്. യോഗ്യതാ മാര്‍ക്കായ 83.5 മീറ്റർ കടന്ന 12 താരങ്ങളാണ് ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ മത്സരിക്കുക.
As the commentator predicted, "he wants one & done" #NeerajChopra does it pretty quickly & with ease before admin's laptop could wake up 🤣
— Athletics Federation of India (@afiindia) July 22, 2022
With 88.39m, Olympic Champion from 🇮🇳 #India enters his first #WorldAthleticsChamps final in some style 🫡 at #Oregon2022 pic.twitter.com/y4Ez0Mllw6
ലോക റാങ്കിങ്ങിൽ നാലാം സ്ഥാനക്കാരനായ നീരജ് കഴിഞ്ഞ മാസം ഡയമണ്ട് ലീഗില്‍ 89.94 മീറ്റര്‍ ദൂരമെറിഞ്ഞ് പുതിയ ദേശീയ റെക്കോഡ് സ്ഥാപിച്ചിരുന്നു. ചെക്ക് റിപ്പബ്ലിക്കിന്‍റെ ജാക്കൂബ് വാഡ്‌ലെജും എ ഗ്രൂപ്പിൽ നീരജിനൊപ്പമുണ്ട്. സീസണിൽ വാഡ്‌ലെജ് 90.88 മീറ്റർ എറിഞ്ഞിട്ടുണ്ട്. ലോക ഒന്നാം നമ്പർ താരമായ പീറ്റേഴ്‌സ് ആൻഡേഴ്സൺ ഗ്രൂപ്പ് ബിയിലാണ്. 93.07 മീറ്ററാണ് സീസണിലെ അദ്ദേഹത്തിന്‍റെ ഏറ്റവും മികച്ച പ്രകടനം.
ഞായറാഴ്ച രാവിലെ 7.05ന് തുടങ്ങുന്ന ഫൈനലിൽ ഒന്നാമതെത്തി ഒളിമ്പിക് സ്വർണത്തിനൊപ്പം ലോക ചാമ്പ്യൻഷിപ് തങ്കപ്പതക്കവും കഴുത്തിലണിയാൻ 24കാരനാവുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ കായിക ലോകം.