Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_right'ഇസ്രയേലുമായി...

'ഇസ്രയേലുമായി മത്സരിക്കാനില്ല';​ ഒളിമ്പിക്​സിൽ നിന്ന്​ പിൻമാറിയ അൾജീരിയൻ ജൂഡോ താരത്തിന്​ 10 വർഷം വിലക്ക്​

text_fields
bookmark_border
fethi nourine
cancel

ടോക്യോ: ഇസ്രായേലുമായുള്ള മത്സരം ഒഴിവാക്കാൻ ടോക്കിയോ ഒളിംപിക്സിൽ നിന്നും പിന്മാറിയ അൾജീരിയൻ ജൂഡോ താരം ഫതഹി നൗറിന്​ 10 വർഷം വിലക്ക്​. ​താരത്തിനൊപ്പം പരിശീലകനെയും അന്താരാഷ്​ട്ര ജുഡോ ഫെഡറേഷൻ വിലക്കിയിട്ടുണ്ട്​.

രാഷ്​ട്രീയവും മതപരവുമായ പ്രചാരണത്തിനും പ്രതിഷേധത്തിനുമുള്ള ഒരു വേദിയായി ഇരുവരും ഒളിമ്പിക്​സ്​ വേദി ഉപയോഗപ്പെടുത്തിയെന്ന്​ ഐ.ജെ.എഫ്​ വ്യക്തമാക്കി. ഒളിമ്പിക്​സ്​ ചട്ടങ്ങളുടെ ലംഘനമാണിതെന്നും ഫെഡറേഷൻ ഗവേണിങ്​ ബോഡി വ്യക്തമാക്കി.

പുരുഷൻമാരുടെ 73 കിലോ വിഭാഗത്തിലെ ആദ്യ റൗണ്ടിൽ സുഡാൻ താരം മുഹമ്മദ് അബ്ദുൽ റസൂലുമായിട്ടായിരുന്നു ഫതഹിയുടെ ആദ്യ മത്സരം നിശ്ചയിച്ചിരുന്നത്. അതിൽ ജയിച്ചാൽ അടുത്ത റൗണ്ടിൽ ഇസ്രായേലി താരം തോഹർ ബുത്ബുളുമായാണ്​ ഏറ്റുമുട്ടേണ്ടത്​. അതൊഴിവാക്കാനാണ്​ ഫതഹി നൗറിൻ മത്സരത്തിൽ നിന്ന് പിൻവാങ്ങിയത്.

2031 ജൂലൈ 23 വരെ ഐ.ജെ.എഫ് സംഘടിപ്പിക്കുന്ന മത്സരങ്ങളിലും പരിപാടികളിം ഇരുവർക്കും പ​ങ്കെടുക്കാനാകില്ല. ​ഫലസ്തീൻ പോരാട്ടത്തിനുള്ള ത​െൻറ രാഷ്ട്രീയ പിന്തുണ ഇസ്രയേലുമായി മത്സരിക്കാൻ തന്നെ അനുവദിക്കുന്നില്ലെന്നാണ്​ ഫതഹി നൗറിൻ അൾജീരിയൻ ടെലിവിഷനോട് പറഞ്ഞത്​. " ഒരുപാട് പരിശ്രമിച്ചിട്ടാണ് ഒളിംപിക്സിലെത്തിയത്. എന്നാൽ ഫലസ്തീൻ പോരാട്ടം എല്ലാത്തിലും വലുതാണ്" - അദ്ദേഹം പറഞ്ഞു.

ഫതഹി നൗറിനെയും കോച്ച് അമർ ബെനിഖ്ലഫിനെയും അന്താരാഷ്​ട്ര ജൂഡോ ഫെഡറേഷൻ താൽക്കാലികമായി സസ്‍പെൻഡ് ചെയ്തിരുന്നു​. അൾജീരിയൻ ഒളിമ്പിക് കമ്മിറ്റി രണ്ടുപേരുടെയും അക്രഡിറ്റേഷൻ പിൻവലിച്ച്​ ഇരുവരെയും നാട്ടിലേക്കയച്ചു.

ഇതാദ്യമായല്ല ഫതഹി മത്സരത്തിൽ നിന്നും ഇത്തരത്തിൽ പിന്മാറുന്നത്. ഇസ്രായേലുമായുള്ള മത്സരം ഒഴിവാക്കാൻ 2019 ൽ ടോക്കിയോയിൽ നടന്ന ലോക ജൂഡോ ചാമ്പ്യൻഷിപ്പിൽ നിന്നും താരം പിന്മാറിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IsraelbanAlgeriaFethi Nourine
News Summary - withdrawing from Olympics to avoid match with israel Algerian judo player Fethi Nourine gets 10-year ban
Next Story