Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightവമ്പന്മാരില്ലാതെ...

വമ്പന്മാരില്ലാതെ വിംബിൾഡൺ

text_fields
bookmark_border
വമ്പന്മാരില്ലാതെ വിംബിൾഡൺ
cancel
camera_alt

റോ​ജ​ർ ഫെ​ഡ​ർ

Listen to this Article

ലണ്ടൻ: ടെന്നിസ് കണ്ട എക്കാലത്തെയും മികച്ച ഇതിഹാസങ്ങളായ റോജർ ഫെഡററും റാഫേൽ നദാലും പിന്നെ പലരും ഇറങ്ങാതൊരു വിംബിൾഡണാകുമോ ഇത്തവണ? 1998നുശേഷം ആദ്യമായി റോജർ ഫെഡറർ ഇറങ്ങില്ലെന്ന് നേരത്തേ ഉറപ്പായിട്ടുണ്ട്. എന്നാൽ, കാലിലെ പരിക്ക് റഫക്ക് കുരുക്കാകുമോ എന്ന ആശങ്ക നിലനിൽക്കുകയാണ്. പരിക്ക് ഭേദമായില്ലെങ്കിൽ താരത്തിന്റെ കരിയറിന് തിരശ്ശീല വീണേക്കുമെന്നു വരെ റിപ്പോർട്ടുകൾ പറയുന്നു.

ഉദ്ഘാടന ദിവസമായ അടുത്ത തിങ്കളാഴ്ച തന്നെ നദാൽ ഇറങ്ങേണ്ടതാണ്. ഇറങ്ങുമെന്ന പ്രത്യാശ നദാൽ പങ്കുവെച്ചിരുന്നു. 2004 മുതൽ 73 ഗ്രാൻഡ് സ്ലാം സിംഗിൾസ് പോരാട്ടങ്ങളിൽ ഏറെയും ഇരുവരും മുഖാമുഖം നിന്നതാണ്. പരിക്കുമൂലം കുറച്ചായി ഫെഡറർ പിറകോട്ടുനിന്നെങ്കിലും നദാൽ അവസാനമായി നടന്ന ഫ്രഞ്ച് ഓപണിൽ വരെ ജേതാവാണ്. അതേസമയം, ലോക ഒന്നാം നമ്പർ താരം മെദ്‍വദേവ് ഇത്തവണ ഇറങ്ങില്ല. യുക്രയ്ൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ റഷ്യൻ, ബെലറൂസ് താരങ്ങൾക്ക് വിലക്കു വീണതാണ് വില്ലനായത്.

വനിതകളിൽ ആഷ്ലി ബാർതിയുടെ അഭാവമാണ് ശ്രദ്ധേയം. വിരമിക്കൽ പ്രഖ്യാപിച്ച് താരം പ്രഫഷനൽ ടെന്നിസ് വിട്ടിരുന്നു. യു.എസ് താരം സെറീന വില്യംസും ഇത്തവണ കളിക്കാനെത്തുന്നുണ്ട്. കിരീടം തൊട്ടാൽ അത് ചരിത്രമാകും. എന്നാൽ, കൊല്ലും ഫോമിൽ തുടരുന്ന ഇഗ സിയാറ്റെകിനു മുന്നിൽ എന്താകുമെന്നാണ് ആശങ്ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Latest News
News Summary - Wimbledon without the giants
Next Story