വിബിംൾഡൺ; ഇഗ, ദ്യോകോവിച്ച് മൂന്നാം റൗണ്ടിൽ
text_fieldsലണ്ടൻ: നിലവിലെ ജേത്രിയും ലോക മൂന്നാം നമ്പർ താരവുമായ പോളണ്ടിന്റെ ഇഗ സ്വിയാറ്റക്ക് വിബിംൾഡൺ ടെന്നിസ് വനിത സിംഗിൾസിൽ മൂന്നാം റൗണ്ടിൽ. മുൻ ലോക ഒന്നാം റാങ്കുകാരിയായ ചെക്കിയയുടെ കരോലിന പിൽസ്കോവയെ നേരിട്ടുള്ള സെറ്റുകൾക്കാണ് ഇഗ തോൽപിച്ചത്. സ്കോർ: 6-1, 6-3. ഫിലിപ്പൈൻസിന്റെ അലക്സാൻഡ്ര ഈലയാണ് മൂന്നാം റൗണ്ടിലെ എതിരാളി. പുരുഷ വിഭാഗത്തിൽ 25ാം ഗ്രാന്റ്സ്ലാമും എട്ടാം വിംബിൾഡൺ കിരീടവും ലക്ഷ്യമിട്ടെത്തിയ സെർബിയയുടെ മുൻ ജേതാവ് നൊവാക് ദ്യോകോവിച്ചും മൂന്നാം റൗണ്ടിലെത്തി. ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്സിപാസിനെ 6-3, 6-4, 6-2 എന്ന സ്കോറിനാണ് ദ്യോകോവിച്ച് കീഴടക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

