Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
rohan and sania
cancel
Homechevron_rightSportschevron_rightOther Gameschevron_rightവിംബ്​ൾഡൺ: ഇ​ന്ത്യ​ൻ...

വിംബ്​ൾഡൺ: ഇ​ന്ത്യ​ൻ പോരിൽ ബൊ​പ്പ​ണ്ണ–സാ​നി​യ സ​ഖ്യ​ത്തി​ന്​ ജ​യം

text_fields
bookmark_border

ല​ണ്ട​ൻ: കോ​ർ​ട്ടി​‍െൻറ ഇ​രു​വ​ശ​ത്തും ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ അ​ണി​നി​ര​ന്ന വിം​ബ്​​ൾ​ഡ​ൺ മി​ക്​​സ​ഡ്​ ഡ​ബി​ൾ​സ്​ മ​ത്സ​ര​ത്തി​ൽ രോ​ഹ​ൻ ബൊ​പ്പ​ണ്ണ-​സാ​നി​യ മി​ർ​സ ജോ​ടി​ക്ക്​ ജ​യം. രാം​കു​മാ​ർ രാം​നാ​ഥ​ൻ-​അ​ങ്കി​ത റെ​യ്​​ന സ​ഖ്യ​ത്തെ 6-2 7-6നാ​ണ്​ ബൊ​പ്പ​ണ്ണ​യും സൈ​ന​യും ആ​ദ്യ റൗ​ണ്ടി​ൽ കീ​ഴ​ട​ക്കി​യ​ത്. ആ​ദ്യ​മാ​യാ​ണ്​ ഓ​പ​ൺ യു​ഗ​ത്തി​ൽ ര​ണ്ടു​വ​ശ​ത്തും ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ മാ​ത്രം അ​ണി​നി​ര​ന്ന മ​ത്സ​രം.

അ​തേ​സ​മ​യം, പു​രു​ഷ ഡ​ബി​ൾ​സി​ൽ ബൊ​പ്പ​ണ്ണ​യും സി​വി​ജ്​ ശ​ര​ണും ചേ​ർ​ന്ന സ​ഖ്യം ആ​ദ്യ റൗ​ണ്ടി​ൽ എ​ഡ്വേ​ർ​ഡ്​ വാ​സെ​ലി​ൻ-​ഹെൻറി കോ​ണ്ടി​നെ​ൻ ജോ​ടി​യോ​ട്​ 7-6, 6-4ന്​ ​തോ​റ്റു പു​റ​ത്താ​യി. സിം​ഗി​ൾ​സ്​ പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ ടോ​പ്​ സീ​ഡ്​ നൊ​വാ​ക്​ ദ്യോ​കോ​വി​ച്, ര​ണ്ടാം സീ​ഡ്​ ഡാ​നി​ൽ മെ​ദ്​​വ​ദേ​വ്, അ​ഞ്ചാം സീ​ഡ്​ ആ​​ന്ദ്രി റു​ബ്​​ലേ​വ്, ആ​റാം സീ​ഡ്​ റോ​ജ​ർ ഫെ​ഡ​റ​ർ, ഏ​ഴാം​സീ​ഡ്​ മാ​റ്റി​യോ ബെ​ര​റ്റീ​നി, എ​ട്ടാം സീ​ഡ്​ റോ​ബ​ർ​​ട്ടോ ബൗ​റ്റി​സ്​​റ്റ അ​ഗ​ട്ട്​ തു​ട​ങ്ങി​യ​വ​ർ മൂ​ന്നാം റൗ​ണ്ടി​ലേ​ക്ക്​ മു​ന്നേ​റി. ദ്യോ​കോ​വി​ച്​ 6-4, 6-3, 7-6ന്​ ​ഡെ​ന്നി​സ്​ കു​ഡ്​​ല​യെ​യും ഫെ​ഡ​റ​ർ 7-6, 6-1, 6-4ന്​ ​റി​ച്ചാ​ർ​ഡ്​ ഗാ​സ്​​ക്വെ​യെ​യു​മാ​ണ്​ തോ​ൽ​പി​ച്ച​ത്.

വ​നി​ത​ക​ളി​ൽ ഒ​ന്നാം സീ​ഡ്​ ആ​ഷ്​​ലി ബാ​ർ​തി, ര​ണ്ടാം സീ​ഡ്​ അ​റീ​ന സ​ബ​ലെ​ങ്ക, ഏ​ഴാം സീ​ഡ്​ ഇ​ഗ സ്വ​യ്​​റ്റ​ക്, എ​ട്ടാം സീ​ഡ്​ ക​രോ​ലി​ന പ്ലി​സ്​​കോ​വ, 14ാം സീ​ഡ്​ ബാ​ർ​ബ ക്രെ​ജ്​​ചി​കോ​വ, 16ാം സീ​ഡ്​ അ​ന​സ്​​താ​സി​യ പാ​വ്​​ല്യു​ചെ​​ങ്കോ എ​ന്നി​വ​ർ മൂ​ന്നാം റൗ​ണ്ടി​ൽ ക​ട​ന്നു. ബാ​ർ​തി 6-4, 6-3ന്​ ​അ​ന്ന ബ്ലി​​ങ്കോ​വ​യെ​യും സ​ബ​ലെ​ങ്ക 6-0, 6-3ന്​ ​മ​രി​യ കാ​മി​ല സെ​റാ​നോ​യെ​യു​മാ​ണ്​ തോ​ൽ​പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wimbledon
News Summary - Wimbledon: Bopanna-Sania alliance wins Indian war
Next Story