ലോക ചെസിലെ ഏഴുവയസുകാരി, ഇന്ത്യയുടെ അഭിമാനം; രാജ്യത്തിന് നേട്ടങ്ങൾ സമ്മാനിച്ച വഗ പ്രഗ്നിക
text_fieldsവളരെ ചെറിയ പ്രായത്തിൽ തന്നെ ചെസ്സിലൂടെ അന്താരാഷ്ട്ര അംഗീകാരം ഏറ്റുവാങ്ങിയ ഇന്ത്യയുടെ കുഞ്ഞുതാരമാണ് വഗ ലക്ഷ്മി പ്രഗ്നിക. ഗുജറാത്ത് സ്വദേശിയായ വഗ വളരെ ചെറുപ്പത്തിൽ തന്നെ ചെസ്സിൽ താൽപ്പര്യം വളർത്തിയെടുത്തിരുന്നു.
സ്ഥിരമായ പരിശീലനവും വിദഗ്ധരുടെ ശിക്ഷണത്തിലൂടെയും അവൾ പെട്ടെന്ന് തന്നെ സമപ്രായക്കാർക്കിടയിൽ വേറിട്ടു നിന്നു. വകയുടെ ഓർമ്മശക്തി, യുക്തിസഹമായ ചിന്ത, ശാന്ത സ്വഭാവം എന്നിവ മറ്റ് യുവ കളിക്കാരിൽ നിന്ന് അവളെ വ്യത്യസ്തയാക്കി.
2025 ലെ ഫിഡെ വേൾഡ് സ്കൂൾ ചെസ് ചാമ്പ്യൻഷിപ്പിൽ അണ്ടർ-7 ഗേൾസ് വിഭാഗത്തിൽ സ്വർണ്ണ മെഡൽ നേടിയതോടെയാണ് വഗ ആഗോള ശ്രദ്ധ നേടിയത്. അന്താരാഷ്ട്ര വേദിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച്, എല്ലാ മത്സരങ്ങളിലും വിജയിച്ചുകൊണ്ട് അവൾ മികച്ച പ്രകടനം കാഴ്ചവച്ചു. അപൂർവമായ പെർഫെക്റ്റ് സ്കോറും നേടി. ലോക ചെസ്സിൽ, പ്രത്യേകിച്ച് ജൂനിയർ തലത്തിൽ ഇന്ത്യയുടെ വളർന്നുവരുന്ന ആധിപത്യത്തെ എടുത്തുകാണിക്കുന്നതായിരുന്നു ഈ ശ്രദ്ധേയ നേട്ടം.
വഗ കായികമേഖലക്ക് നൽകിയ സംഭാവനകൾക്ക് കഴിഞ്ഞവർഷം രാജ്യം അവളെ പ്രധാൻ മന്ത്രി രാഷ്ട്രീയ ബാൽ പുരസ്കാരം നൽകി ആദരിച്ചു. ഇന്ത്യയിൽ കുട്ടികൾക്ക് നൽകുന്ന ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതികളിലൊന്നാണിത്.
പ്രായഭേഗമന്യേ ഇന്ത്യയിലുടനീളമുള്ള വിദ്യാർത്ഥികൾക്കും കായികതാരങ്ങൾക്കും ശക്തമായ പ്രചോദനമായി വഗയുടെ വിജയഗാഥ വർത്തിക്കുന്നു. മാതാപിതാക്കളുടെ പിന്തുണ, അച്ചടക്കമുള്ള പരിശീലനം, അഭിനിവേശം എന്നിവ ആഗോള വേദികളിൽ മികവ് നേടാൻ കുട്ടികളെ എങ്ങനെ സഹായിക്കുമെന്ന് വകയുടെ ജൈത്രയാത്ര കാണിക്കുന്നു.
വക ലക്ഷ്മി പ്രഗ്നികയുടെ നേട്ടങ്ങൾ ചെസ്സിലെ ഇന്ത്യയുടെ ശക്തമായ ഭാവിയെ പ്രതിഫലിപ്പിക്കുകയും യുവ പ്രതിഭകളെ വളർത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യം അടിവരയിടുകയും ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

