ദേശീയ ഗെയിംസ് വോളിയിൽ പുരുഷന്മാർക്ക് നിർഭാഗ്യം
text_fieldsഉത്തരാഖണ്ഡിലെ രുദ്രപുരിൽ നടന്ന ദേശീയ ഗെയിംസ് പുരുഷ വോളിബാൾ ഫൈനലിൽ സർവിസസിനെതിരെ കേരള താരം ഷോൺ ജോണിന്റെ സ്മാഷ്
അത്യാവേശകരമായിരുന്നു വോളി പുരുഷ വിഭാഗം ഫൈനൽ. ഒടുവിൽ 25-20, 25-22, 19-25, 28-26 സ്കോറിന് ജയം സർവിസസിനൊപ്പം നിന്നു. തുടക്കം തൊട്ടേ ഇരു ടീമും കൊണ്ടും കൊടുത്തും മുന്നോട്ടുനീങ്ങി. ആദ്യ രണ്ട് സെറ്റുകളുടെയും അവസാന ചിരി സർവിസസിന്റെതായിരുന്നു.
ജെറോം വിനീതടക്കം അന്താരാഷ്ട്ര താരങ്ങൾ അണിനിരന്ന കേരളം മൂന്നാംസെറ്റ് 19-25ന് ജയിച്ച് പട്ടാളസംഘത്തിന് തടയിട്ടു. നിർണായകമായാ നാലാം സെറ്റിൽ ഇരു ടീമും കാഴ്ചവെച്ചത് ത്രസിപ്പിക്കുന്ന പ്രകടനം. പലവട്ടം സെറ്റ് പോയന്റ് നേടിയിരുന്നു കേരളം. ഇതിനിടെ വീണുകിട്ടിയ അവസരം സർവിസസ് കൃത്യമായി ഉപയോഗിക്കുകയായിരുന്നു.

