Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightഅണ്ടർ 20 ലോക...

അണ്ടർ 20 ലോക അത്​ലറ്റിക്​സ്​ മീറ്റ്​: മി​ക്​​സ​ഡ്​ റി​ലേ​യി​ൽ ഇ​ന്ത്യ​ക്ക്​ വെ​ങ്ക​ലം

text_fields
bookmark_border
indian team 188821
cancel
camera_alt

മി​ക്​​സ​ഡ്​ റി​ലേ​യി​ൽ വെ​ങ്ക​ലം നേ​ടി​യ ഇ​ന്ത്യ​ൻ ടീം

നെ​യ്​​റോ​ബി: അ​ണ്ട​ർ 20 ലോ​ക അ​ത്​​ല​റ്റി​ക്​​സ്​ മീ​റ്റി​ൽ മി​ക്​​സ​ഡ്​ റി​ലേ​യി​ൽ ഇ​ന്ത്യ​ക്ക്​ വെ​ങ്ക​ലം. 4x400ൽ ​ഭാരത്​ എസ്​., പ്രി​യ മോ​ഹ​ൻ, സു​മി, ക​പി​ൽ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ്​ 3.20.60സെ. ​സ​മ​യം​കൊ​ണ്ട്​ ഫി​നി​ഷ്​ ചെ​യ്​​ത്​ വെ​ങ്ക​ലം പി​ടി​ച്ചെ​ടു​ത്ത​ത്. ഈ ​ഇ​ന​ത്തി​ൽ നൈ​ജീ​രി​യ (3.10.70) സ്വ​ർ​ണം നേ​ടി​യ​പ്പോ​ൾ പോ​ള​ണ്ട്​ (3.19.80) വെ​ള്ളി​നേ​ടി.

അ​ണ്ട​ർ 20 ലോ​ക അ​ത്​​ല​റ്റി​ക്​​സ്​ ചാ​മ്പ്യ​ൻ​ഷി​പ്​​ ച​രി​ത്ര​ത്തി​ലെ ഇ​ന്ത്യ​യു​ടെ അ​ഞ്ചാം മെ​ഡ​ൽ നേ​ട്ട​മാ​ണി​ത്.

നേ​ര​ത്തെ, സീ​മ ആ​ൻ​റി (ഡി​സ്​​ക്ക​സ്​ ത്രോ-​വെ​ങ്ക​ലം, 2002), ന​വ​ജീ​ത്​ കൗ​ർ ദി​ല്ലോ​ൺ (ഡി​സ്​​ക​സ്​ ത്രോ-​വെ​ങ്ക​ലം, 2014), നീ​ര​ജ്​ ചോ​പ്ര (ജാ​വ​ലി​ൻ ത്രോ- ​സ്വ​ർ​ണം, 2016), ഹി​മ ദാ​സ്​ (400മീ.​സ്വ​ർ​ണം, 2018) എ​ന്നി​വ​ർ മെ​ഡ​ൽ നേ​ടി​ ലോ​ക അ​ത്​​ല​റ്റി​ക്​​സ്​ മീ​റ്റി​ൽ ഇ​ന്ത്യ​യു​ടെ പേ​ര്​ പ​തി​പ്പി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Under 20 World Athletics Meet
News Summary - Under-20 World Athletics Meet: India wins bronze in mixed relay
Next Story