Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightജോലിയില്ല; ദേശീയ,...

ജോലിയില്ല; ദേശീയ, അന്തർദേശീയ മെഡൽ ജേതാവായ കായിക താരം ആത്മഹത്യ ചെയ്​തു

text_fields
bookmark_border
ജോലിയില്ല; ദേശീയ, അന്തർദേശീയ മെഡൽ ജേതാവായ കായിക താരം ആത്മഹത്യ ചെയ്​തു
cancel

ബംഗളൂരു: ഡൈവിങ്​ ഇനത്തിൽ ദേശീയതലത്തിലും അന്തർദേശീയ തലത്തിലും നിരവധി അവാർഡുകൾ സ്വന്തമാക്കിയിട്ടുള്ള ശിൽപ ബലരാജ് ആത്മഹത്യ ചെയ്​ത നിലയിൽ. 41കാരിയായ താരം ജോലിയില്ലാത്തതിനെ തുടർന്ന മാനസിക സമ്മർദത്താലാണ്​ ആത്മഹത്യ ചെയ്​തതെന്നാണ്​ പ്രാഥമിക വിവരം.

ഒരു വർഷത്തോളമായി ജോലിയൊന്നുമില്ലാത്തതിനാൽ ശിൽപ ദുഖിതയായിരുന്നെന്ന്​ അദ്ദേഹത്തിന്‍റെ സഹോദരൻ ശരത്​ ബലരാജ്​ പ്രതികരിച്ചു. കർണാടക സർക്കാറിന്‍റെ ഏകലവ്യ പുരസ്​കാര ജേതാവാണ് ശിൽപ​.

അടുത്തിടെ ശിൽപ നീന്തലിനായി വേനൽ ക്യാമ്പ്​ ഒരുക്കാൻ തീരുമാനിച്ചിരുന്നെങ്കിലും കോവിഡ്​ കേസുകളിലുണ്ടായ വർധനകാരണം സ്വിമ്മിങ്​ പൂളുകൾ അടച്ചിട്ടത്​ വിനയാകുകയായിരുന്നു. വെള്ളിയാഴ്ച രാത്രി ജയനഗറിലെ വീട്ടിൽ വെച്ചാണ്​ ശിൽപയെ ആത്മഹത്യ ചെയ്​ത നിലയിൽ കണ്ടെത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:unemploymentEkalavya award
Next Story