Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightജോലി തേടി ഒളിമ്പിക്...

ജോലി തേടി ഒളിമ്പിക് പരിശീലന ക്യാമ്പിൽ നിന്ന് മുങ്ങിയ ഉഗാണ്ട ഭാരോദ്വഹകൻ തിരിച്ചെത്തി

text_fields
bookmark_border
Ugandan Weightlifter
cancel
camera_altകടപ്പാട്​: Getty Images

ടോക്യോ: ജപ്പാനിലെ ഒളിമ്പിക് പരിശീലന ക്യാമ്പിൽ നിന്ന്​ കാണാതായ ഉഗാണ്ടയുടെ ഭാരോദ്വഹകൻ ജൂലിയസ്​ സെകിറ്റോലെകോ ക്യാമ്പിലേക്ക്​ തിരിച്ചെത്തി. ഒരു ജോലി കണ്ടെത്തണമെന്ന കുറിപ്പ്​ എഴുതി വെച്ചായിരുന്നു 20കാരനായ​ താരം സ്​ഥലം വിട്ടത്​. കോവിഡ്​ പരിശോധന നടത്തിയിട്ടില്ലാത്ത സെകിറ്റോലെകോയെ ഹോട്ടൽ മുറിയിൽ വെച്ചായിരുന്നു​ കാണാതായത്. അതോടെ​ അധികൃതർക്ക്​ വലിയ തലവേദനയായി മാറി. പിന്നാലെ തിരച്ചിൽ തുടങ്ങുകയായിരുന്നു.

താമസിച്ചിരുന്ന ഹോട്ടലിൽ നിന്ന്​ ഏറെ ദൂരെയുള്ള മൈ പ്രിഫെക്ചറിലെ ഒരു പോലീസ് സ്റ്റേഷനിലായിരുന്നു താരം സ്വമേധയാ പോയി റിപ്പോർട്ട്​ ചെയ്​തത്​​. ഹോട്ടലിൽ നിന്ന്​ എവിടേക്കാണ്​ പോയതെന്നറിയാനായി സെകിറ്റോലെകോയെ പൊലീസ്​ ചോദ്യം ചെയ്​തിരുന്നു​. മധ്യ ജപ്പാനിലെ നാഗോയ സ്റ്റേഷനിലേക്ക്​ പോകാനായി താരം ട്രെയിൻ ടിക്കറ്റ്​ വാങ്ങിയതായും റിപ്പോർട്ടുണ്ട്​.

ക്വോട്ട സമ്പ്രദായം കാരണം ഗെയിംസിൽ പങ്കെടുക്കാൻ കഴിയാതെ വന്ന സെകിറ്റോലെകോ ജൂലൈ 20ന്​ നാട്ടിലേക്ക്​ മടങ്ങാനിരിക്കുകയായിരുന്നുവെന്ന്​ ഉഗാണ്ട വെയ്​റ്റ്​ലിഫ്​റ്റിങ്​ ഫെഡറേഷൻ പ്രസിഡന്‍റ്​ സാം മുസോക്​ അറിയിച്ചിരുന്നു. ​എന്നാൽ, 'ജീവിക്കാൻ ബുദ്ധിമുട്ടുള്ള രാജ്യത്തേക്ക്​ മടങ്ങാൻ താൽപര്യമില്ലെന്നും ജപ്പാനിൽ ജോലി ചെയ്യുമെന്നും' കുറിപ്പെഴുതി താരം സ്ഥലംവിടുകയായിരുന്നു. അതേസമയം, തിരിച്ചെത്തിയെങ്കിലും സെകിറ്റോലെകോയുടെ കായിക രംഗത്തെ ഭാവി തുലാസിലാണ്​. താരത്തെ പുറത്താക്കുമെന്ന്​ മുമ്പ്​ ഉഗാണ്ടൻ അധികൃതർ വ്യക്​തമാക്കിയിരുന്നു.

അതേസമയം, ജൂൺ 19ന്​ ജപ്പാനിലെത്തിയ ഉഗാണ്ടൻ സംഘത്തിലെ ഒരാൾക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു.​ കുറച്ച്​ ദിവസങ്ങൾക്ക്​ ശേഷം ഒരാൾക്ക്​ കൂടി കോവിഡ്​ ബാധിച്ചതോടെ ഇവരുമായി അടുത്ത്​ ഇടപഴകിയ ആളുകളെ ക്വാറന്‍റീനിൽ പ്രവേശിപ്പിക്കേണ്ടതായി വന്നു.

ജൂലൈ 23 മുതൽ ജപ്പാനീസ്​ തലസ്​ഥാനമായ ടോക്യോയിലാണ്​ ഒളിമ്പിക്​സ്​ തുടങ്ങുന്നത്​. വിശ്വ കായിക മാമാങ്കത്തിന്​ കൊടികയറാൻ ഒരാഴ്ച മാത്രം ശേഷിക്കേ ഒളിമ്പിക്​ വില്ലേജിലെ ഒരാൾക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tokyo OlympicsUgandan weightlifterJulius Ssekitoleko
News Summary - Ugandan weightlifter who went missing from Tokyo Olympic training camp returned
Next Story