Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightഇ​ന്റ​ർ സ്റ്റേ​റ്റ്...

ഇ​ന്റ​ർ സ്റ്റേ​റ്റ് സീ​നി​യ​ർ അ​ത്‍ല​റ്റി​ക് മീ​റ്റി​ന് ട്രാ​ക്കു​ണ​ർ​ന്നു; ഒ​ന്നാം നാ​ൾ കേ​ര​ള​ത്തി​ന് മെ​ഡ​ലി​ല്ല

text_fields
bookmark_border
ഇ​ന്റ​ർ സ്റ്റേ​റ്റ് സീ​നി​യ​ർ അ​ത്‍ല​റ്റി​ക് മീ​റ്റി​ന് ട്രാ​ക്കു​ണ​ർ​ന്നു; ഒ​ന്നാം നാ​ൾ കേ​ര​ള​ത്തി​ന് മെ​ഡ​ലി​ല്ല
cancel
camera_alt

ഇ​ന്റ​ർ സ്റ്റേ​റ്റ് മീറ്റിലെ ആ​ദ്യ ഇ​ന​മാ​യ പു​രു​ഷ​ന്മാ​രു​ടെ 20 കി.​മീ. ന​ട​ത്ത​ത്തി​ൽ നി​ന്ന്

ഭു​വ​നേ​ശ്വ​ർ: 62ാമ​ത് ദേ​ശീ​യ ഇ​ന്റ​ർ സ്റ്റേ​റ്റ് സീ​നി​യ​ർ അ​ത് ല​റ്റി​ക് ചാ​മ്പ്യ​ൻ​ഷി​പ്പി​ന്റെ ഒ​ന്നാം നാ​ൾ കേ​ര​ള​ത്തി​ന് മെ​ഡ​ലി​ല്ല. ക​ലിം​ഗ സ്റ്റേ​ഡി​യ​ത്തി​ലെ സി​ന്ത​റ്റി​ക് ട്രാ​ക്കി​ൽ ആ​രം​ഭി​ച്ച മീ​റ്റി​ൽ നാ​ല് ഫൈ​ന​ലു​ക​ൾ മാ​ത്ര​മാ​ണ് വ്യാ​ഴാ​ഴ്ച ന​ട​ന്ന​ത്. പു​രു​ഷ, വ​നി​ത 20 കി.​മീ. ന​ട​ത്ത​വും 10,000 മീ​റ്റ​ർ ഓ​ട്ട​വും സ​മാ​പി​ച്ച​പ്പോ​ൾ നാ​മ​മാ​ത്ര സാ​ന്നി​ധ്യ​മാ​യു​ണ്ടാ​യി​രു​ന്ന കേ​ര​ള​ത്തി​ൽ നി​ന്നാ​ർ​ക്കും ആ​ദ്യ അ​ഞ്ച് സ്ഥാ​ന​ങ്ങ​ളി​ൽ​പോ​ലും എ​ത്താ​നാ​യി​ല്ല. 100 മീ., 400 ​മീ., 800 മീ. ​തു​ട​ങ്ങി​യ​വ​യി​ൽ കേ​ര​ള താ​ര​ങ്ങ​ൾ സെ​മി ഫൈ​ന​ലി​ലേ​ക്ക് മു​ന്നേ​റി.

കാ​ർ​ത്തി​ക് ഏ​ഷ്യ​ൻ ഗെ​യിം​സി​ന്; ന​ട​ത്ത​ത്തി​ൽ ഇ​ർ​ഫാ​ൻ എ​ട്ടാ​മ​ത്

പു​രു​ഷ​ന്മാ​രു​ടെ 10,000 മീ​റ്റ​ർ ഓ​ട്ടം മീ​റ്റ് റെ​ക്കോ​ഡോ​ടെ ഫി​നി​ഷ് ചെ​യ്ത ഉ​ത്ത​ർ പ്ര​ദേ​ശി​ന്റെ കാ​ർ​ത്തി​ക് കു​മാ​ർ (29:01.84) ഏ​ഷ്യ​ൻ ഗെ​യിം​സ് യോ​ഗ്യ​ത​യും (29:30.00) നേ​ടി. ര​ണ്ടാം സ്ഥാ​ന​ക്കാ​ര​ൻ യു.​പി​യു​ടെ ത​ന്നെ ഗു​ൽ​വീ​ർ സി​ങ്ങും (29:03.78) യോ​ഗ്യ​ത മാ​ർ​ക്ക് ക​ട​ന്ന പ്ര​ക​ട​ന​മാ​ണ് ന​ട​ത്തി​യ​ത്. കേ​ര​ള​ത്തി​ന്റെ ആ​ന​ന്ദ് കൃ​ഷ്ണ​ൻ 13ാമ​നാ​യാ​ണ് ഫി​നി​ഷ് ചെ​യ്ത​ത്. വ​നി​ത​ക​ളി​ൽ ഹി​മാ​ച​ൽ പ്ര​ദേ​ശി​ന്റെ സീ​മ​ക്കാ​ണ് സ്വ​ർ​ണം. 20 കി​ലോ​മീ​റ്റ​ർ ന​ട​ത്ത​ത്തോ​ടെ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്. ഹ​രി​യാ​ന​യു​ടെ സ​ന്ദീ​പ് കു​മാ​ർ സ്വ​ർ​ണം നേ​ടി. കേ​ര​ള​ത്തി​ന്റെ ഒ​ളി​മ്പ്യ​ൻ കെ.​ടി. ഇ​ർ​ഫാ​ൻ എ​ട്ടാ​മ​നാ​യി. വ​നി​ത​ക​ളി​ൽ രാ​ജ​സ്ഥാ​ന്റെ ഭാ​വ്ന ജാ​ട്ട് മീ​റ്റ് റെ​ക്കോ​ഡോ​ടെ സ്വ​ർ​ണം സ്വ​ന്ത​മാ​ക്കി. ഇ​രു വി​ഭാ​ഗ​ങ്ങ​ളി​ലെ​യും ഒ​ന്നാം സ്ഥാ​ന​ക്കാ​ർ ഏ​ഷ്യ​ൻ ഗെ​യിം​സ് യോ​ഗ്യ​ത മാ​ർ​ക്കി​ന് അ​രി​കി​ൽ​പോ​ലു​മി​ല്ല.

ഇ​ന്ന് അ​ക്കൗ​ണ്ട് തു​റ​ക്കാ​ൻ

പു​രു​ഷ​ന്മാ​രു​ടെ 100 മീ​റ്റ​റി​ൽ കേ​ര​ള​ത്തി​ന്റെ മെ​യ് മോ​ൻ പൗ​ലോ​സും വ​നി​ത​ക​ളി​ൽ എ.​പി. ഷി​ൽ​ബി​യും പി.​ഡി. അ​ഞ്ജ​ലി​യും സെ​മി ഫൈ​ന​ലി​ലെ​ത്തി. പു​രു​ഷ 400 മീ​റ്റ​റി​ൽ വൈ. ​മു​ഹ​മ്മ​ദ് അ​ന​സ്, വി. ​മു​ഹ​മ്മ​ദ് അ​ജ്മ​ൽ, രാ​ഹു​ൽ ബേ​ബി, വ​നി​ത​ക​ളി​ൽ ജി​സ്ന മാ​ത്യു, വി.​കെ. വി​സ്മ​യ എ​ന്നി​വ​രും സെ​മി​യി​ലു​ണ്ട്. പു​രു​ഷ 800 മീ​റ്റ​റി​ൽ മു​ഹ​മ്മ​ദ് അ​ഫ്സ​ലും ജെ. ​റി​ജോ​യി​യും ഫൈ​ന​ലി​ലേ​ക്ക് മു​ന്നേ​റി. ഈ ​ഇ​ന​ങ്ങ​ളി​ൽ സെ​മി ഫൈ​ന​ൽ, ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ വെ​ള്ളി​യാ​ഴ്ച ന​ട​ക്കും. ട്രി​പ്ൾ ജം​പി​ൽ ന​യ​ന ജെ​യിം​സ്, എ​ൻ.​വി. ഷീ​ന, ഗാ​യ​ത്രി ശി​വ​കു​മാ​ർ, 1500 മീ​റ്റ​റി​ൽ പി.​യു. ചി​ത്ര തു​ട​ങ്ങി​യ​വ​ർ​ക്ക് ഇ​ന്ന് മെ​ഡ​ൽ മ​ത്സ​ര​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medalInter-State Senior Athletic MeetKerala News
News Summary - Track for Inter-State Senior Athletic Meet; No medal for Kerala on the first day
Next Story