തമിഴ്നാട് യുവ ടേബിൾ ടെന്നീസ് താരം വാഹനാപകടത്തിൽ മരിച്ചു
text_fieldsഗുവാഹത്തി: യുവ ടേബിൾ ടെന്നീസ് താരം ഡി. വിശ്വ (18) വാഹനാപകടത്തിൽ മരിച്ചു. തമിഴ്നാട്ടിലെ പ്രശസ്തനായ ടെന്നിസ് താരമായ വിശ്വ ചാമ്പ്യൻ ഷിപ്പിൽ പങ്കെടുക്കാനായി മേഘാലയയിൽ എത്തിയതായിരുന്നു. സഹതാരങ്ങൾക്കൊപ്പം വിശ്വ സഞ്ചരിച്ചിരുന്ന കാർ എതിർദിശയിൽ വരികയായിരുന്ന ട്രക്കിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഞായറാഴ്ച ഗുവാഹത്തി എയർപോർട്ടിൽ നിന്ന് ഷിലോങ്ങിലേക്ക് തിരിക്കുമ്പോഴായിരുന്നു അപകടം.
തമിഴ്നാട് സ്വദേശിയാണ് വിശ്വ. 83ാമത് സീനിയർ ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ സഹതാരങ്ങൾക്കൊപ്പം പോകുമ്പോഴാണ് അപകടമുണ്ടായത് എന്ന് ടേബിൾ ടെന്നീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ അറിയിച്ചു.
അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ വിശ്വത്തെ നോങ്പോ സിവിൽ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ആശുപത്രിയിൽ എത്തും മുൻപേ മരണം സംഭവിച്ചിരുന്നു. വിശ്വത്തിനൊപ്പമുണ്ടായിരുന്നവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.
അമിതവേഗതയിൽ വന്ന ട്രക്കാണ് അപകടത്തിന് കാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

