Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightപാരലിമ്പിക്​സിൽ പ്രവീൺ...

പാരലിമ്പിക്​സിൽ പ്രവീൺ കുമാറിന്​ ഹൈജംപിൽ വെള്ളി; ഇന്ത്യയുടെ മെഡൽ നേട്ടം 11

text_fields
bookmark_border
Praveen Kumar ParaOlympics Silver
cancel
camera_alt

പ്രവീൺകുമാർ

ടോക്യാ: പാരലിമ്പിക്​സിൽ ഇന്ത്യക്ക്​ 11ാം മെഡൽ. പുരുഷ വിഭാഗം ഹൈജംപിൽ (ടി64) പ്രവീൺകുമാർ വെള്ളി മെഡൽ സ്വന്തമാക്കി. കന്നി പാരലിമ്പിക്​സിൽ ഏഷ്യൻ റെക്കോഡുമായി 2.07 മീറ്റർ ഉയരം താണ്ടിയാണ് 18കാരനായ​ പ്രവീൺ വെള്ളി നേടിയത്​. ബ്രിട്ടന്‍റെ ജെനാഥൻ ബ്രൂം-എഡ്വേഡ്​സാണ്​ സ്വർണം നേടിയത്​ (2.10 മീ.). റിയോ ഗെയിംസ്​ ജേതാവായ പോളണ്ടിന്‍റെ മാസി ലേപിയാതോ (2.04 മീ.) വെങ്കലം സ്വന്തമാക്കി.

പാരലിമ്പിക്​സ്​ ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനമാണ്​ ടോക്യോയിലേത്​. രണ്ട്​ സ്വർണം, ആറ്​ വെള്ളി, മൂന്ന്​ വെങ്കലമാണ്​ ടോക്യോ പാരലിമ്പിക്​സിലെ ഇന്ത്യയുടെ ഇതുവരെയുള്ള സമ്പാദ്യം. അവാനല ലേഖാരയും (ഷൂട്ടിങ്​) സുമിത്​ ആന്‍റിലുമാണ്​ (ജാവലിൻ ത്രോ) സ്വർണം നേടി രാജ്യത്തിന്‍റെ അഭിമാനമായത്​.

ഭവിനബെൻ പ​േട്ടൽ (ടേബിൾ ടെന്നിസ്​), മാരിയപ്പൻ തങ്കവേലു, നിശാദ്​ (ഹൈജംപ്​), യോഗേഷ്​ (ഡിസ്​കസ്​), ദേവേന്ദ്ര ജജാരിയ (ജാവലിൻ) എന്നിവരാണ്​ വെള്ളി നേടിയ മറ്റ്​ താരങ്ങൾ. സുന്ദർ സിങ്​ (ജാവലിൻ, ശരദ്​ (ഹൈജംപ്​), സിങ്​രാജ്​ (ഷൂട്ടിങ്​) എന്നിവരാണ്​ വെങ്കലമെഡൽ ജേതാക്കൾ. ഡിസ്​കസ്​​േ​​ത്രായിൽ വിനോദ്​കുമാർ വെങ്കലം നേടിയെങ്കിലും പിന്നീട്​ അയോഗ്യനായി പ്രഖ്യാപിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Praveen Kumarhigh jumpTokyo Paralympics
News Summary - Tokyo Paralympics: Praveen Kumar Wins Silver In Men's High Jump India's medal tally to 11
Next Story