Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാരാലിമ്പിക്​സ്​: ഹൈജംപിൽ വെള്ളി നേടി ഇന്ത്യയു​െട നിഷാദ്​ കുമാർ

text_fields
bookmark_border
പാരാലിമ്പിക്​സ്​: ഹൈജംപിൽ വെള്ളി നേടി ഇന്ത്യയു​െട നിഷാദ്​ കുമാർ
cancel

ടോക്യോ: ടോക്യോ പാരാലിമ്പിക്​സിൽ ഇന്ത്യക്ക്​ വീണ്ടും മെഡൽ നേട്ടം. ഹൈ ജംപിൽ നിഷാദ്​ കുമാറാണ്​ ഏഷ്യൻ റെക്കോർഡോടെ മെഡൽ നേടിയത്​. 2.06 മീറ്ററാണ്​ നിഷാദ്​ കുമാർ ചാടിയത്​.

2.15 മീറ്റർ ചാടിയ അമേരിക്കയുടെ റോഡറിക്​ ടൗൺസെൻഡിനാണ്​ സ്വർണം. 2.06 മീറ്റർ ചാടിയ അമേരിക്കയുടെ ഡല്ലസ്​ വൈസിനാണ്​ വെങ്കലം. നിഷാദ്​ കുമാറും ​ഡല്ലസും ഒരേ ഉയരമാണ്​ ചാടിയതെങ്കിലും ആദ്യ അവസരത്തിൽ 2.02 മീറ്റർ പിന്നിട്ടതിനാൽ നിഷാദിന്​ വെള്ളി മെഡൽ സമ്മാനിക്കുകയായിരുന്നു.

പാരാലിമ്പിക്​സിൽ ഇന്ത്യയുടെ രണ്ടാം മെഡൽ നേട്ടമാണിത്​. ടേബിൾ ടെന്നീസിൽ വെള്ളിമെഡൽ നേടിയ ഭവിൻ ബെൻ പ​േട്ടലാണ്​ ഇന്ത്യക്ക്​ ആദ്യ മെഡൽ നേടിത്തന്നത്​. പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി അടക്കമുള്ളവർ നിഷാദിന്​ ആശംസകൾ നേർന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Tokyo Paralympics: Nishad Kumar wins silver medal in T47 high jump event
Next Story