Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

​ബാഡ്​മിന്‍റൺ താരം കൃഷ്​ണ നഗറിലൂടെ പാരലിമ്പിക്​സിൽ ഇന്ത്യക്ക്​ അഞ്ചാം സ്വർണം

text_fields
bookmark_border
Krishna Nagar
cancel

ടോക്യേ: പാരലിമ്പിക്​സിൽ ഇന്ത്യക്ക്​ വീണ്ടും സുവർണദിനം. പുരുഷ വിഭാഗം ബാഡ്​മിന്‍റൺ എസ്​.എച്ച്​ 6 വിഭാഗത്തിൽ കൃഷ്​ണ നഗറാണ്​ സ്വർണം നേടിയത്​. ത്രില്ലിങ്​ ഫൈനലിൽ ഹോങ്​കോങ്ങിന്‍റെ കായ്​ മാൻ ചുവിനെയാണ്​ തോൽപിച്ചത്​. സ്​കോർ: 21-17, 16-21, 21-17. പാരബാഡ്​മിന്‍റണിലെ ഇന്ത്യയുടെ രണ്ടാമത്തെ സ്വർണമാണിത്​.

ശനിയാഴ്ച പുരുഷ വിഭാഗം സിംഗിൾസ്​ എസ്​.എൽ3 വിഭാഗത്തിൽ ഇന്ത്യയുടെ പ്രമോദ്​ ഭാഗത്​ സ്വർണം നേടിയിരുന്നു. ഇതേ ഇനത്തിൽ ത​ന്നെ ഇന്ത്യയുടെ മനോജ്​ സർക്കാർ വെങ്കലം നേടി. അവനി ലേഖാര (ഷൂട്ടിങ്​), മനീഷ്​ നർവാൾ (ഷൂട്ടിങ്​), സുമിത്​ ആന്‍റിൽ (ജാവലിൻ ത്രോ) എന്നിവരാണ്​ ടോക്യോയിൽ ഇന്ത്യക്കായി സ്വർണം നേടിയ മറ്റ്​ താരങ്ങൾ.

അഞ്ച്​​ സ്വർണവും എട്ട്​ വെള്ളിയും ആറ്​ വെങ്കലവുമടക്കം പാരലിമ്പിക്​സിലെ ഇന്ത്യയുടെ മെഡൽ സമ്പാദ്യം 19 ആയി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Tokyo Paralympics badminton star Krishna Nagar clinches India's 5th Gold
Next Story