Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightട്രി​പ്പ്ളി​ൽ...

ട്രി​പ്പ്ളി​ൽ പ്ര​വീ​ണി​നും 5000 മീ​റ്റ​റി​ൽ സാ​ബ് ലേ​ക്കും പ​രു​ളി​നും റെ​ക്കോ​ഡ്

text_fields
bookmark_border
ട്രി​പ്പ്ളി​ൽ പ്ര​വീ​ണി​നും 5000 മീ​റ്റ​റി​ൽ സാ​ബ് ലേ​ക്കും പ​രു​ളി​നും റെ​ക്കോ​ഡ്
cancel
camera_alt

പ്ര​വീ​ൺ ചി​ത്ര​വേ​ൽ, അ​വി​നാ​ശ് സാ​ബ് ലേ​, പ​രു​ൾ ചൗ​ധ​രി​ 

ഹ​വാ​ന/​ലോ​സ്ആ​ഞ്ജ​ല​സ്: ക്യൂ​ബ​യി​ലും അ​മേ​രി​ക്ക​യി​ലും ന​ട​ന്ന അ​ത് ല​റ്റി​ക് മീ​റ്റു​ക​ളി​ൽ ദേ​ശീ​യ റെ​ക്കോ​ഡ് പ്ര​ക​ട​ന​ങ്ങ​ളു​മാ​യി മൂ​ന്ന് ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ. ഹ​വാ​ന​യി​ൽ പ്ര്യൂ​ബ ഡീ ​കോ​ൺ​ഫ്ര​ണ്ടാ​ക്ഷ​ൻ മ​ത്സ​ര​ത്തി​ൽ പ്ര​വീ​ൺ ചി​ത്ര​വേ​ൽ പു​രു​ഷ ട്രി​പ്പ്ൾ ജം​പി​ൽ മ​ല​യാ​ളി താ​രം ര​ഞ്ജി​ത് മ​ഹേ​ശ്വ​രി 2016ൽ ​കു​റി​ച്ച റെ​ക്കോ​ഡ് ത​ക​ർ​ത്തു. 17.37 മീ​റ്റ​ർ ചാ​ടി സ്വ​ർ​ണം നേ​ടി​യ പ്ര​വീ​ൺ ലോ​ക ചാ​മ്പ്യ​ൻ​ഷി​പ് യോ​ഗ്യ​ത മാ​ർ​ക്കും (17.20) പി​ന്നി​ട്ടു. 17.30 മീ​റ്റ​റാ​യി​രു​ന്നു ര​ഞ്ജി​ത്തി​ന്റെ ദൂ​രം.

ലോ​സ് ആ​ഞ്ജ​ല​സി​ൽ ന​ട​ന്ന സൗ​ണ്ട് ട്രാ​ക് ഫെ​സ്റ്റി​വ​ൽ പു​രു​ഷ, വ​നി​ത 5000 മീ​റ്റ​ർ മ​ത്സ​ര​ങ്ങ​ളി​ൽ യ​ഥാ​ക്ര​മം അ​വി​നാ​ശ് സാ​ബ് ലേ​യും പ​രു​ൾ ചൗ​ധ​രി​യും ദേ​ശീ​യ റെ​ക്കോ​ഡി​ട്ടു. സ്വ​ന്തം റെ​ക്കോ​ഡാ​യ 13.25:65 മി​നി​റ്റ് 13.19:30 മി​നി​റ്റാ​ക്കി മെ​ച്ച​പ്പെ​ടു​ത്തി​യ അ​വി​നാ​ശ് 12ാം സ്ഥാ​ന​ത്താ​ണ് ഫി​നി​ഷ് ചെ​യ്ത​ത്. വ​നി​ത​ക​ളി​ൽ പ​രു​ൾ 13 വ​ർ​ഷം മു​മ്പ് മ​ല​യാ​ളി താ​രം പ്രീ​ജ ശ്രീ​ധ​ര​ൻ സ്ഥാ​പി​ച്ച 15.15:89 മി​നി​റ്റ് മ​റി​ക​ട​ന്ന് 15.10:35ൽ ​ഒ​മ്പ​താ​മ​താ​യി ഓ​ടി​യെ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sportsathletics
News Summary - Three Indians with national record performances athletic meets
Next Story