സ്കൂൾ കായികമേള സ്വർണക്കപ്പ് തിരുവനന്തപുരത്തിന്
text_fieldsസംസ്ഥാന സ്കൂൾ കായിക മേളയിൽ മുഖ്യമന്ത്രിയുടെ സ്വർണകപ്പ് നേടിയ തിരുവനന്തപുരം ജില്ലാടീം
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയിൽ മുഖ്യമന്ത്രിയുടെ സ്വർണക്കപ്പിന് ആദ്യ അവകാശികളായി ആതിഥേയരായ തിരുവനന്തപുരം. 1825 പോയിന്റോടെയാണ് തിരുവനന്തപുരം ഓവറോൾ കിരീടം നിലനിർത്തിയത്.
അത്‌ലറ്റിക്സിൽ മലപ്പുറം കിരീടം നിലനിർത്തി. ഫോട്ടോ ഫിനിഷ് ഉറപ്പിച്ച അത്‌ലറ്റിക്സിൽ അവസാനം 4 x100 മീറ്റർ റിലേയയിലെ ആധിപത്യമാണ് മലപ്പുറത്തിനെ ചാമ്പ്യൻമാരാക്കിയത്. മലപ്പുറം 247 പോയിന്റും പാലക്കാട് 212 പോയിന്റുമാണ് നേടിയത്.
സ്കൂളുകളിൽ തുടർച്ചയായ നാലാം വർഷവും മലപ്പുറത്തിന്റെ ഐഡിയൽ കടകശ്ശേരി ചാമ്പ്യന്മാരായി. 78 പോയിന്റാണ് നേട്ടം. 13 കുട്ടികളുമായി മത്സരിക്കാൻ എത്തിയ വിഎംഎച്ച്എസ് വടവന്നൂർ 58 പോയിന്റ് നേടി രണ്ടാമത് എത്തി. കഴിഞ്ഞതവണ രണ്ടാം സ്ഥാനക്കാരായിരുന്ന നാവാമുകുന്ദ തിരുനാവായ മൂന്നാം സ്ഥാനക്കാരായി. സ്പോർട്സ് ഹോസ്റ്റലുകളിൽ 57 പോയിന്റ് നേടിയ ജിവി രാജയാണ് ചാമ്പ്യന്മാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

