സംസ്ഥാന സീനിയർ ബാൾ ബാഡ്മിൻറൺ; കൊല്ലവും വയനാടും ജേതാക്കൾ
text_fieldsകണ്ണൂരിൽ നടന്ന സംസ്ഥാന സീനിയർ പുരുഷ-വനിത ബാൾ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ വനിത വിഭാഗം ജേതാക്കളായ വയനാട് ടീം
കണ്ണൂർ: കലക്ടറേറ്റ് മൈതാനത്തിൽ സംഘടിപ്പിച്ച സംസ്ഥാന സീനിയർ ബാൾ ബാഡ്മിൻറൺ ചാമ്പ്യൻഷിപ് സമാപിച്ചു. പുരുഷ വിഭാഗത്തിൽ കൊല്ലവും വനിത വിഭാഗത്തിൽ വയനാടും ജേതാക്കളായി.
മറ്റ് ജില്ലകളിൽനിന്ന് ട്രാൻസ്ഫർ വാങ്ങാതെയാണ് കളിക്കാർ മത്സരത്തിനിറങ്ങിയതെന്ന പരാതിയിൽ പ്രതിഷേധത്തെ തുടർന്ന് അൽപനേരം ചാമ്പ്യൻഷിപ്പിൽ ബഹളമുണ്ടായി. ട്രാൻസ്ഫർ വാങ്ങാതെയാണ് വയനാട് പുരുഷ ടീമിനായി കളിക്കാർ ഇറങ്ങിയതെന്ന് കൊല്ലം ടീം ആരോപിച്ചു.
കണ്ണൂർ കലക്ടറേറ്റ് മൈതാനത്ത് നടന്ന സംസ്ഥാന സീനിയർ ബാൾ ബാഡ്മിൻറൺ ചാമ്പ്യൻഷിപ് പുരുഷ വിഭാഗത്തിൽ ജേതാക്കളായ കൊല്ലം ടീം
തുടർന്ന്, ഈ കളിക്കാരെ ഒഴിവാക്കി. ഇതോടെ, വയനാട് ടീമംഗങ്ങൾ മൈതാനത്തിലിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. വിജയികൾക്കുള്ള സമ്മാനദാനം കണ്ണൂർ അഡി. സൂപ്രണ്ട് ഓഫ് പൊലീസ് പ്രിൻസ് അബ്രഹാം നിർവഹിച്ചു. ബാൾ ബാഡ്മിൻറൺ അസോസിയേഷൻ ജില്ല പ്രസിഡൻറ് അനിൽകുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് ടി.കെ. ഹെൻട്രി, ജനറൽ സെക്രട്ടറി എസ്. ഗോപകുമാർ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

