Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightസം​സ്ഥാ​ന സ്കൂ​ൾ...

സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള: കു​ന്നം​കു​ളം ഒ​രു​ങ്ങി

text_fields
bookmark_border
sports meet
cancel
camera_alt

കു​ന്നം​കു​ള​ത്ത്​ സം​സ്ഥാ​ന സ്കൂ​ൾ കാ​യി​കമേളയുടെ കാ​ൽ​നാ​ട്ട​ൽ എ.​സി. മൊ​യ്തീ​ൻ

എം.​എ​ൽ.​എ നി​ർ​വ​ഹി​ക്കു​ന്നു

കു​ന്നം​കു​ളം: ഒ​ന്ന​ര പ​തി​റ്റാ​ണ്ടി​ന്‍റെ ഇ​ട​വേ​ള​ക്കു​ശേ​ഷം തൃ​ശൂ​രി​ലേ​ക്ക് എ​ത്തു​ന്ന സം​സ്ഥാ​ന സ്കൂ​ള്‍ കാ​യി​ക​മേ​ള​യെ വ​ര​വേ​ൽ​ക്കാ​ൻ കു​ന്നം​കു​ളം ഒ​രു​ങ്ങി. പ്ര​ധാ​ന​വേ​ദി​ക്ക് ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ള്‍ സീ​നി​യ​ര്‍ ഗ്രൗ​ണ്ടി​ന്​ സ​മീ​പം എ.​സി. മൊ​യ്തീ​ന്‍ എം.​എ​ല്‍.​എ കാ​ല്‍നാ​ട്ടി.

തു​ട​ര്‍ന്ന് എം.​എ​ല്‍.​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്തി. അ​ഞ്ചു​ദി​വ​സം നീ​ളു​ന്ന മേ​ള​ക്ക് മു​ന്നോ​ടി​യാ​യി 13ന് ​തൃ​ശൂ​രി​ല്‍നി​ന്ന് കു​ന്നം​കു​ള​ത്തേ​ക്ക് ദീ​പ​ശി​ഖ പ്ര​യാ​ണം ന​ട​ത്തും. വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ദീ​പ​ശി​ഖ​ക്ക്​ സ്വീ​ക​ര​ണം ന​ല്‍കും. 16ന് ​വൈ​കീ​ട്ട് കു​ന്നം​കു​ളം ബ​ഥ​നി ഇം​ഗ്ലീ​ഷ് ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളി​ല്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ തു​ട​ങ്ങും. ഒ​രു ജി​ല്ല​ക്ക് ഒ​രു കൗ​ണ്ട​ര്‍ എ​ന്ന നി​ല​യി​ല്‍ 14 ര​ജി​സ്‌​ട്രേ​ഷ​ന്‍ കൗ​ണ്ട​ർ സ​ജ്ജീ​ക​രി​ക്കും.

മ​ത്സ​ര​ത്തി​ന് ആ​ദ്യ​മെ​ത്തു​ന്ന സം​ഘ​ത്തി​ന് തൃ​ശൂ​ര്‍ റെ​യി​ല്‍വേ സ്റ്റേ​ഷ​നി​ല്‍ സ്വീ​ക​ര​ണം ന​ല്‍കും. 17ന് ​രാ​വി​ലെ മ​ത്സ​ര​ങ്ങ​ള്‍ ആ​രം​ഭി​ക്കും. വൈ​കീ​ട്ടാ​ണ്​ ഉ​ദ്ഘാ​ട​നം. പെ​ണ്‍കു​ട്ടി​ക​ള്‍ക്ക് ബ​ഥ​നി ഇം​ഗ്ലീ​ഷ് ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളി​ലാ​ണ് താ​മ​സ സൗ​ക​ര്യം. മ​റ്റു​ള്ള​വ​ർ​ക്ക് സ​മീ​പ​ത്തെ 15 വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ താ​മ​സം ഏ​ര്‍പ്പെ​ടു​ത്തും.

വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക്​ വെ​ള്ള​വും കു​ടി​വെ​ള്ള​വും ഉ​റ​പ്പാ​ക്കും. സീ​നി​യ​ര്‍ ഗ്രൗ​ണ്ടി​നോ​ട് ചേ​ര്‍ന്നു​ള്ള പ്രാ​ക്ടീ​സ് ഗ്രൗ​ണ്ടി​ലാ​ണ് ഭ​ക്ഷ​ണ വി​ത​ര​ണം. ഒ​രേ സ​മ​യം ആ​യി​രം പേ​ര്‍ക്ക് ഇ​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കാം. സ​മാ​പ​ന ദി​വ​സം രാ​ത്രി 2,000 പേ​ര്‍ക്ക് പൊ​തി​ച്ചോ​റും ഏ​ര്‍പ്പെ​ടു​ത്തും.

24 മ​ണി​ക്കൂ​റും ആം​ബു​ല​ന്‍സ് സേ​വ​ന​മു​ണ്ടാ​കും. ആ​യു​ര്‍വേ​ദം, അ​ലോ​പ്പ​തി, ഹോ​മി​യോ​പ​തി മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍മാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കും. കു​ന്നം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പ്ര​ത്യേ​ക കൗ​ണ്ട​റു​ക​ളു​ണ്ടാ​കും. 98 ഇ​ന​ങ്ങ​ളി​ലാ​യി സ​ബ് ജൂ​നി​യ​ര്‍, ജൂ​നി​യ​ര്‍, സീ​നി​യ​ര്‍ (ആ​ണ്‍/​പെ​ണ്‍) വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 3000ഓ​ളം കാ​യി​ക​താ​ര​ങ്ങ​ളും 350 ഒ​ഫി​ഷ്യ​ല്‍സും 200 എ​സ്‌​കോ​ര്‍ട്ടി​ങ് ഒ​ഫി​ഷ്യ​ല്‍സും പ​ങ്കെ​ടു​ക്കും.

ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ര്‍പേ​ഴ്‌​സ​ൻ സൗ​മ്യ അ​നി​ല​ന്‍, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ പി.​ഐ. രാ​ജേ​ന്ദ്ര​ന്‍, അ​ഡ്വ. കെ. ​രാ​മ​കൃ​ഷ്ണ​ന്‍, ടി.​ആ​ര്‍. ഷോ​ബി, രേ​ഖ സു​നി​ല്‍, ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം എ.​വി. വ​ല്ല​ഭ​ന്‍, സ്‌​പോ​ർ​ട്‌​സ് ഓ​ര്‍ഗ​നൈ​സ​ര്‍ എ​ല്‍. ഹ​രീ​ഷ് തു​ട​ങ്ങി​യ​വ​ര്‍ കാ​ൽ​നാ​ട്ട​ൽ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:State School Sports MeetThrissur news
News Summary - State School Sports meet-Kunnamkulam is getting ready
Next Story