Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightസംസ്ഥാന സ്കൂൾ...

സംസ്ഥാന സ്കൂൾ കായികോത്സവം; വിജയികളെ കാത്ത് മിന്നും ട്രോഫികൾ

text_fields
bookmark_border
state school sports festival trophy
cancel
camera_alt

സംസ്ഥാന സ്കൂൾ കായികോത്സവ വിജയികൾക്കായി ഒരുക്കിയ ട്രോഫികൾ

കു​ന്നം​കു​ളം: സി​ന്ത​റ്റി​ക് ട്രാ​ക്കി​ല്‍ സം​സ്ഥാ​ന സ്‌​കൂ​ള്‍ കാ​യി​കോ​ത്സ​വ​ത്തി​ന്റെ ഒ​രു പ​വ​ലി​യ​നി​ല്‍ നി​റ​യെ പൊ​ന്നി​ന്‍നി​റ​മു​ള്ള ട്രോ​ഫി​ക​ള്‍. ഈ ​മി​ന്നും ട്രോ​ഫി​ക​ള്‍ക്കാ​യി ട്രാ​ക്കി​ല്‍ ഓ​രോ നി​മി​ഷ​വും തീ​പാ​റും മ​ത്സ​ര​ങ്ങ​ള്‍. നാ​ലേ​കാ​ല്‍ അ​ടി ഉ​യ​ര​മു​ള്ള ഏ​റ്റ​വും വ​ലി​യ ട്രോ​ഫി​യാ​ണ് ഓ​വ​റോ​ള്‍ ജി​ല്ല വി​ജ​യി​ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത്. ഈ ​ട്രോ​ഫി നേ​ടാ​നാ​യി ഓ​രോ ജി​ല്ല​യും ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ട​ത്തി​ലാ​ണ്.

ര​ണ്ടാം സ്ഥാ​ന​വും മൂ​ന്നാം സ്ഥാ​ന​വും നേ​ടു​ന്ന​വ​ര്‍ക്കാ​ണ് അ​ടു​ത്ത വ​ലി​യ ട്രോ​ഫി​ക​ള്‍. എ​ട്ട് വ​ലി​യ ട്രോ​ഫി​ക​ളു​ള്‍പ്പെ​ടെ ആ​കെ 52 ട്രോ​ഫി​ക​ളാ​ണ് വി​ജ​യി​ക​ള്‍ക്കാ​യി ട്രോ​ഫി ക​മ്മി​റ്റി ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. സ്‌​പോ​ണ്‍സ​ര്‍ഷി​പ് വ​ഴി​യും അ​ല്ലാ​തെ​യും ര​ണ്ട് ല​ക്ഷ​ത്തോ​ളം രൂ​പ ഇ​തി​നാ​യി വി​നി​യോ​ഗി​ച്ചു. വ്യ​ക്തി​ഗ​ത ചാ​മ്പ്യ​ന്മാ​ര്‍ക്കാ​യി 20 ട്രോ​ഫി​ക​ളു​മു​ണ്ട്.

ക​ലാ-​കാ​യി​ക മ​ത്സ​ര​ങ്ങ​ള്‍ക്ക് സ്ഥി​രം ട്രോ​ഫി ഒ​രു​ക്കു​ന്ന മ​റ്റം സ്വ​ദേ​ശി​യും റി​ട്ട. അ​ധ്യാ​പ​ക​നു​മാ​യ തോ​മ​സി​ന്റെ തൃ​ശൂ​ര്‍ ട്രോ​ഫീ​സി​ല്‍നി​ന്നാ​ണ് ട്രോ​ഫി ത​യാ​റാ​ക്കി​യ​ത്. സം​സ്ഥാ​ന സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​യു​ടെ ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ് ഇ​ത്ര​യും വ​ലി​യ ട്രോ​ഫി ന​ല്‍കു​ന്ന​തെ​ന്ന് ക​മ്മി​റ്റി ക​ണ്‍വീ​ന​ര്‍ എം.​എ. ജാ​ബി​ര്‍ പ​റ​ഞ്ഞു. സം​ഘാ​ട​ക സ​മി​തി ചെ​യ​ര്‍മാ​ന്‍ എ.​സി. മൊ​യ്തീ​ന്‍ എം.​എ​ല്‍.​എ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം കൂ​ടു​ത​ല്‍ നി​ല​വാ​ര​മു​ള്ള ട്രോ​ഫി​ക​ളാ​ണ് ഈ ​വ​ര്‍ഷം ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sports NewsThrissur NewsState School Sports Festival
News Summary - State School Sports Festival-Shiny trophies await the winners
Next Story