Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightസ്പോര്‍ട്സ്...

സ്പോര്‍ട്സ് ജീവിതത്തിന്‍റെ അവിഭാജ്യ ഘടകം -ബ്ലാങ്ക വ്ലാസിക്

text_fields
bookmark_border
സ്പോര്‍ട്സ് ജീവിതത്തിന്‍റെ അവിഭാജ്യ ഘടകം -ബ്ലാങ്ക വ്ലാസിക്
cancel
camera_alt

ബ്ലാ​ങ്ക വ്ലാ​സി​ക്

ബംഗളൂരു: സ്പോര്‍ട്സ് സ്ത്രീകളുടെ ജീവിതത്തിന്‍റെ ഭാഗമാകണമെന്ന് ഒളിമ്പിക് മെഡൽ ജേതാവും ടി.സി.എസ് വേൾഡ് 10 കെ ബംഗളൂരു 2026ന്‍റെ അന്താരാഷ്ട്ര ഇവന്‍റ് അംബാസഡറുമായ ബ്ലാങ്ക വ്ലാസിക് പറഞ്ഞു. മണിപ്പാല്‍ സെന്‍ററില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ മാധ്യമങ്ങളെ അഭിസംബോധന ചെയ്യുകയായിരിന്നു അവര്‍.

സ്പോര്‍ട്സ് തന്‍റെ ജീവിതത്തിന്‍റെ അവിഭാജ്യ ഘടകമാണെന്നും ഓരോ നേട്ടങ്ങളും തനിക്ക് പ്രിയപ്പെട്ടതാണെന്നും അവര്‍ പറഞ്ഞു. സ്ത്രീകളില്‍ ആത്മവിശ്വസം വളര്‍ത്താന്‍ സ്പോര്‍ട് സഹായിക്കും. കൂടാതെ ശാരീരികവും മാനസികവുമായ ഉണർവിന് കാരണമാകുകയും ചെയ്യും. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ ഒളിമ്പിക്സില്‍ മാറ്റങ്ങള്‍ സംഭവിച്ചു. അതില്‍ സന്തോഷവതിയാണ്. ഏതെങ്കിലും രീതില്‍ സഹായിക്കാന്‍ തയ്യാറാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മത്സരത്തില്‍ പങ്കെടുക്കുന്ന നിമിഷം ആസ്വദിക്കുക. സമ്മര്‍ദം കൂടാതെ പങ്കെടുക്കുക. ഇഷ്ടപ്പെടുന്നതില്‍ സമയം ചിലവഴിച്ചാല്‍ മികച്ച നേട്ടം കൊയ്യാമെന്നും അവര്‍ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OlympicOlympic medalistwomen in sportsSports NewsIndian
News Summary - Sports are an integral part of life - Blanca Vlasic
Next Story