വേഗം, ഉയരം, ശക്തി... ഇനി ഒത്തൊരുമയും ഒളിമ്പിക്സ് മുദ്രാവാക്യം
text_fieldsടോക്യോ: 'വേഗം, ഉയരം, ശക്തി...' എന്നതായിരുന്നു ഒളിമ്പിക്സിെൻറ മുദ്രാവാക്യമായി അറിയപ്പെട്ടിരുന്നത്. എന്നാൽ, അതിനൊപ്പം 'ഒത്തൊരുമ' എന്നുകൂടി േചർത്തുവേണം ഇനി ഒളിമ്പിക്സ് മുദ്രാവാക്യം വായിക്കാൻ. ഒളിമ്പിക്സ് ആരംഭിക്കാൻ മൂന്നു ദിവസം മാത്രം ബാക്കിയിരിക്കെ ടോക്യോയിൽ ചേർന്ന അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി (ഐ.ഒ.സി)യുടെ പ്രത്യേക യോഗമാണ് ഒത്തൊരുമയും മുദ്രാവാക്യത്തിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചത്.
കോവിഡ് ഭീതിയിൽ ലോകം വിറങ്ങലിച്ചു നിൽക്കുന്ന ലോകത്തോടുള്ള ഐക്യദാർഢ്യമായാണ് 'ഒത്തൊരുമ' കൂടി ഉൾപ്പെടുത്തുന്നത്. ഐ.ഒ.സി പ്രസിഡൻറ് തോമസ് ബാകാണ് ഈ നിർദേശം സമർപ്പിച്ചത്. ഐ.ഒ.സിയുടെ എക്സിക്യുട്ടീവ് യോഗം ബാകിെൻറ നിർദേശം അംഗീകരിക്കുകയായിരുന്നു.

