ദക്ഷിണ മേഖല ഹാൻഡ്ബാൾ: കാലിക്കറ്റ് ജേതാക്കൾ
text_fieldsദക്ഷിണ മേഖല അന്തർസർവകലാശാല ഹാൻഡ്ബാൾ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ കാലിക്കറ്റ് സർവകലാശാല
കോഴിക്കോട്: ദക്ഷിണ മേഖല അന്തർസർവകലാശാല ഹാൻഡ്ബാൾ ചാമ്പ്യൻഷിപ്പിൽ കാലിക്കറ്റ് സർവകലാശാല ജേതാക്കൾ. എം.ജി കോട്ടയം, പെരിയാർ, ഭാരതിദാസൻ ടീമുകളെ സെമിഫൈനൽ ലീഗ്‌റൗണ്ടിൽ പരാജയപ്പെടുത്തിയാണ് കാലിക്കറ്റ് കിരീടം ചൂടിയത്.
എം.ജി രണ്ടാം സ്ഥാനവും പെരിയാർ മൂന്നും ഭാരതിദാസൻ നാലും സ്ഥാനവും കരസ്ഥമാക്കി. 1996ന് ശേഷം ആദ്യമായാണ് കാലിക്കറ്റ് സർവകലാശാല ദക്ഷിണമേഖല ചാമ്പ്യൻഷിപ്പിൽ കിരീടം നേടുന്നത്. മികച്ച ഗോൾകീപ്പർക്കുള്ള പുരസ്‌കാരം ഭാരതിദാസൻ യൂനിവേഴ്സിറ്റിയുടെ ഹരി കരസ്ഥമാക്കി.
ചാമ്പ്യൻഷിപ്പിലെ പ്രോമിസിങ് താരമായി പെരിയാർ ടീമിലെ കമല കണ്ണൻ തിരഞ്ഞെടുക്കപ്പെട്ടു. കാലിക്കറ്റ്, എം.ജി, പെരിയാർ, ഭാരതിദാസൻ സർവകലാശാലകൾ മാർച്ച് 25 മുതൽ കാലിക്കറ്റ് സർവകലാശാല ഹാൻഡ്ബാൾ ഗ്രൗണ്ടിൽ ആരംഭിക്കുന്ന അഖിലേന്ത്യ ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടി.