ദക്ഷിണമേഖല പുരുഷ വോളി: കാലിക്കറ്റിന് വെള്ളി
text_fieldsതേഞ്ഞിപ്പലം: ചെന്നൈ എസ്.ആര്.എം സര്‍വകലാശാലയില്‍ നടന്ന ദക്ഷിണമേഖല അന്തര്‍ സര്‍വകലാശാല പുരുഷ വോളിബാള്‍ ടൂര്‍ണമെന്റില്‍ കാലിക്കറ്റ് സര്‍വകലാശാലക്ക് വെള്ളി. മംഗളൂരു യൂനിവേഴ്സിറ്റി (31) മദ്രാസ് സര്‍വകലാശാല (30) എന്നിവയെ പരാജയപ്പെടുത്തിയ കാലിക്കറ്റ് ആതിഥേയരായ എസ്.ആര്.എം. സര്വകലാശാലയോടാണ് (30) പരാജയപ്പെട്ടത്.
കോഴിക്കോട് ദേവഗിരി കോളജിലെ നിസാം മുഹമ്മദ് നയിച്ച ടീമിന്റെ പരിശീലകര്‍ ലിജോ ഇ ജോണ്‍, സി.വി. നജീബ്, ലക്ഷ്മി നാരായണന്, എസ്.ആര്. അഹമ്മദ് ഫായിസ് എന്നിവരാണ്. ജനുവരി നാല് മുതല്‍ എട്ട് വരെ മംഗളൂരു സര്‍വകലാശാലയില്‍ നടക്കുന്ന അഖിലേന്ത്യ അന്തര്‍സര്‍വകലാശാല പുരുഷ വോളിബാള്‍ ചാമ്പ്യന്‍ഷിപ്പിന് കാലിക്കറ്റ് യോഗ്യത നേടിയിട്ടുണ്ട്.