കളിപ്പിച്ചും തന്ത്രങ്ങൾ പകർന്നും പരിശീലകർക്കുള്ള ശിൽപശാലയുമായി റിച്ചാർഡ് ലീ ബ്രൂക്ക്സ്
text_fieldsറിച്ചാർഡ് ലീ ബ്രൂക്സിന്റെ നേതൃത്വത്തിൽ ബാസ്കറ്റ്ബാൾ കോച്ചിങ് ക്യാമ്പ്
തിരുവനന്തപുരം: ബാസ്കറ്റ് ബാളിൽ കേരളത്തിലെ കോച്ചിങ് പൂൾ വികസനം ലക്ഷ്യമിട്ട് കേരള ബാസ്‌ക്കറ്റ്‌ബോൾ അസോസിയേഷൻ ബാസ്‌ക്കറ്റ്‌ബാൾ പരിശീലകരുടെ ശിൽപശാല ആരംഭിച്ചു. ശനി, ഞായർ ദിവസങ്ങളിലായി തിരുവനന്തപുരം സൈന്റ്റ് ജോസഫ്‌സ് സ്‌കൂളിൽ നടക്കുന്ന ക്യാമ്പിന് യൂത്ത് ബാസ്‌ക്കറ്റ്‌ബാൾ വികസനത്തിലും പ്രമോഷനിലും വൈദഗ്ദ്ധ്യം നേടിയ പ്രമുഖ പരിശീലകൻ റിച്ചാർഡ് ലീ ബ്രൂക്സാണ് നേതൃത്വം നൽകുന്നത്.
1996 മുതൽ 1997 വരെ ഓസ്ട്രിയയുടെ കോച്ച് ഓഫ് ദി ഇയർ ആയും 2001 - 2002 വരെ യു.എസ്.എയിലെ മൗയിയിൽ കോച്ച് ഓഫ് ദി ഇയർ ആയും ലക്സംബർഗിൽ 2017 ലെ കോച്ചായും തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് ബ്രൂക്ക്സ്.
സംസ്ഥാന ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി കുന്നംകുളത്തും അതിനുശേഷം എറണാകുളത്തും നടന്ന ക്യാമ്പിന് ശേഷം വെള്ളിയാഴ്ച ആലപ്പുഴ വൈ.എം.സി.എ യിൽ നടന്ന ശില്പശാലയിൽ ഇരുപതിൽപരം കോച്ചുമാരും 50ഓളം വിദ്യാർത്ഥികളും പങ്കെടുത്തു.
രാവിലെ ആലപ്പുഴ വൈ.എം.സി.എയിൽ പ്രാക്ടീസ് സെഷനുകൾ എങ്ങനെ സംഘടിപ്പിക്കാം എന്നതിൽ നിന്നാണ് ദിവസം ആരംഭിച്ചത്. തുടർന്ന് പ്രായോഗിക സെഷനുമായി ഗ്രൗണ്ടിലേക്ക് പോയി, ആലപ്പുഴ ജില്ലയിലെ ബാസ്കറ്റ്ബാൾ താരങ്ങളുടെ പിന്തുണയോടെ വിവിധ ഇനം ബോൾ ജഗ്‌ലിങ്, പ്രതിരോധ നീക്കങ്ങളുടെ വിവിധ ഡ്രില്ലുകൾ ഓഫൻസിലും ഡിഫെൻസിലും ഉള്ള ട്രാന്സിഷൻ ഡ്രില്ലുകൾ ബേസിക് ഫണ്ടമെന്റൽ ഡ്രില്ലുകൾ എന്നിവ ചേർത്ത ക്യാമ്പ് വിദ്യാർത്ഥികൾക്ക് കൗതുകവും ഉപകാരപ്രദവുമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

